ചെങ്കടലില്‍ ചരക്കു കപ്പല്‍ റാഞ്ചാന്‍ ഹൂത്തികള്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തി യുഎസ് സേന

ചെങ്കടലില്‍ ചരക്കു കപ്പല്‍ റാഞ്ചാന്‍ ഹൂത്തികള്‍ നടത്തിയ ശ്രമം പരാജയപ്പെടുത്തി യുഎസ് സേന. ഹൂത്തികളുടെ മൂന്ന് കപ്പലുകള്‍ യുഎസ് ആക്രമണത്തില്‍ തകര്‍ത്തുവെന്ന് സൈന്യം പറഞ്ഞു. ഹെലികോപ്റ്ററിന്റെ സഹായത്തോടുകൂടി ബോട്ടുകള്‍ കടലില്‍ മുക്കുകയായിരുന്നു. പത്തോളം പേരെ പോരാട്ടത്തില്‍ നഷ്ടപ്പെട്ടതായി ഹൂത്തികള്‍ സ്ഥിരീകരിച്ചു.

24 മണിക്കൂറിനിടെ ചെങ്കടലില്‍ ഇത് രണ്ടാം തവണ ആക്രമണമുണ്ടാവുന്നത്. നേരത്തെ രണ്ട് മിസൈല്‍ മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ഈ കപ്പലുകളെ നേരിട്ടിരുന്നത് ഇവ യുഎസ് ആക്രമണത്തില്‍ തകര്‍ത്തിരുന്നു. തന്ത്രപരമായ ചെങ്കടല്‍ മേഖലയിലെ കപ്പലുകള്‍ ഗാസയിലെ പലസ്തീനുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഹൂത്തികള്‍ ആക്രമിക്കുന്നത്.സിംഗപ്പൂര്‍ കൊടി ഉയര്‍ത്തിയ മെര്‍സ്‌കിന്റെ ചരക്ക് കപ്പലിന് നേരെ നാല് ഹൂത്തി ബോട്ടുകളിലെത്തിയവരാണ് ആക്രമണം നടത്തിയത്. കപ്പല്‍ അപായ സന്ദേശം അയച്ചതിനെ തുടര്‍ന്ന് യുഎസ്എസ് ഐസന്‍ഹോവര്‍, യുഎസ്എസ് ഗ്രേവ്‌ലി എന്നീ കപ്പലുകല്‍ നിന്നുള്ള ഹെലികോപ്റ്ററുകള്‍ സ്ഥലത്തെത്തി. തുടര്‍ന്ന്. ഹൂതി ബോട്ടുകളിലുണ്ടായിരുന്നവരും യുഎസ് സൈനികരും തമ്മിലുണ്ടായ വെടിവെപ്പിനൊടുവില്‍ മൂന്ന് ബോട്ടുകള്‍ മുങ്ങുകയായിരുന്നു.

നാല് ചെറു ബോട്ടുകളിലായിട്ടാണ് ഹൂത്തികളെത്തിയത്. ഇതില്‍ മൂന്ന് ബോട്ടുകളാണ് തകര്‍ത്തതെന്നും യുഎസ് പറഞ്ഞു. അതേസമയം നാലാമത്തെ കപ്പല്‍ അവിടെ നിന്ന് രക്ഷപ്പെട്ടുവെന്നും യുഎസ് കമാന്‍ഡ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.