ഗസ്സയില്‍ നാലുദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

സ്സയില്‍ നാലുദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍. 13 ഇസ്രയേലി ബന്ദികളെയും 10 തായ് പൗരന്മാരെയും ഒരു ഫിലിപ്പീനീയെയും ഹമാസ് വിട്ടയച്ചു. 39 പലസ്തീന്‍ തടവുകാരെയും ഇസ്രയേല്‍ വിട്ടയച്ചു.ഈജിപ്തിലെത്തിയ ഇസ്രയേലി പൗരന്മാരെ ഇസ്രയേല്‍ സൈന്യത്തിനു കൈമാറിയതായി അധികൃതര്‍ സ്ഥിരീകരിച്ചു.

ബന്ദികളുടെ ബന്ധുക്കള്‍ ഇസ്രയേലിലെ ആശുപത്രികള്‍ക്കു മുന്നില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മടങ്ങിവരവിനായി ഒത്തുകൂടുന്നതായാണ് റിപ്പോര്‍ട്ട്. തിരികെയെത്തുന്ന ബന്ദികളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ഇസ്രയേല്‍ സേന പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.നാല് ദിവസത്തെ വെടിനിര്‍ത്തലിനാണ് ധാരണയിലായത്. 150 പലസ്തീന്‍ തടവുകാര്‍ക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളില്‍ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് വ്യവസ്ഥ.

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് ഗസ്സയില്‍ താല്‍കാലിക വെടിനിര്‍ത്തലിന് കളമൊരുങ്ങിയത്.ഈജിപ്ത് നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് തായ് പൗരന്മാരുടെ മോചനമെന്നാണു റിപ്പോര്‍ട്ട്.തായ് പൗരന്മാരെ മോചിപ്പിച്ച വിവരം തായ്ലന്‍ഡ് പ്രധാനമന്ത്രിയാണ് അറിയിച്ചത്. തായ്ലന്‍ഡില്‍നിന്നുള്ളവരെ മോചിപ്പിക്കുന്നത് കരാറിന്റെ ഭാഗമായല്ല.

© 2024 Live Kerala News. All Rights Reserved.