Home/News/Latest News/12 വർഷത്തിന് ശേഷം ടീം ഇന്ത്യ ലോകകിരീടത്തിൽ മുത്തമിടുന്നത് കാണാൻ ആരാധകര്‍, ഫൈനലിലെത്തിയ ടീമിനെ അനുമോദിച്ച് പ്രധാനമന്ത്രിLatest NewsIndia
Nov 16, 2023, 07:00 am IST
FacebookXLinkedInPinterestReddithttps://0f96fc2dfee326a7aeb86b1d3e791bb3.safeframe.googlesyndication.com/safeframe/1-0-40/html/container.html
മുംബൈ: ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഹിറ്റ്മാനും സംഘവും ലോകകപ്പ് ഫൈനലില്‍. വാങ്കഡെയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ 70 റണ്‍സിന്റെ വിജയമാണ് നീലപ്പട സ്വന്തമാക്കിയത്. 2019 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട് 18 റണ്‍സിന് പരാജയപ്പെട്ട് മടങ്ങുമ്പോള്‍ ഇന്ത്യന്‍ ജനതയൊന്നാകെ ഈ ദിനത്തിന് വേണ്ടി സ്വപ്‌നം കണ്ടിരിക്കണം. നാല് വര്‍ഷത്തിന് ശേഷം ലോകകപ്പ് മത്സരങ്ങള്‍ സ്വന്തം മണ്ണിലേക്ക് എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടാകില്ല.
സ്വപ്‌നകിരീടത്തിനായുള്ള യാത്രയില്‍ സെമിയില്‍ അതേ ന്യൂസിലന്‍ഡിനെ തന്നെ എതിരാളികളായി കിട്ടുകയും ചെയ്ത ഇന്ത്യയ്ക്ക് ഇതിലും മികച്ചൊരു അവസരം കിട്ടാനുണ്ടായിരുന്നില്ല. ഇന്ന് വാങ്കഡെയില്‍ 70 റണ്‍സിന് വിജയിച്ച് ഫൈനലിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ അന്ന് മാഞ്ചസ്റ്ററില്‍ ഏറ്റുവാങ്ങിയ 18 റണ്‍സിന്റെ പരാജയത്തിന് ഹിറ്റ്മാനും സംഘവും മധുരപ്രതികാരം വീട്ടിയിരിക്കുകയാണ്.വാങ്കഡെയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 397 റണ്‍സാണ് അടിച്ചുകൂട്ടിയത്. വിരാട് കോഹ്‌ലി (117), ശ്രേയസ് അയ്യര്‍ (105) എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ ഹിമാലയന്‍ ടോട്ടല്‍ സ്വന്തമാക്കിയത്. 80 റണ്‍സെടുത്ത് ശുഭ്മാന്‍ ഗില്ലും തിളങ്ങി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 48.5 ഓവറില്‍ 327 റണ്‍സിന് ന്യൂസിലന്‍ഡ് ഓള്‍ഔട്ടായി.