കാന്‍ബറ; ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും അര്‍ധസെഞ്ചുറി നേടി. 61 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെയാണ് ഫിഞ്ച് അര്‍ധസെഞ്ചുറി നേടിയത്. 46 പന്തില്‍ എട്ട് ഫോറുകളും ഒരു സികസും ഉള്‍പ്പെട്ടതാണ് വാര്‍ണറിന്റെ അര്‍ധസെഞ്ചുറി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 24 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 143 റണ്‍സ് നേടിയിട്ടുണ്ട്. 85 റണ്‍സുമായി വാര്‍ണറും 52 റണ്‍സുമായി ഫിഞ്ചുമാണ് ക്രീസില്‍. മൂന്നു മല്‍സരത്തിലും ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കു വേണ്ടി ബാറ്റ്‌സ്മാന്‍മാര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. എങ്കിലും അതിഗംഭീരം എന്നു വിശേഷിപ്പിക്കാനും ആവില്ല. പക്ഷേ, ബോളര്‍മാരുടെ പ്രകടനം നിരാശാജനകമായി.