അണ്ടര്‍ 19 ഏഷ്യാകപ്പ്: ഇന്ത്യയ്ക്ക് കിരീടം

അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് കിരീടം. 144 റണ്‍സിനാണ് ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഇന്ത്യയുടെ ഹര്‍ഷി ത്യാഗിക്ക് ആറ് വിക്കറ്റ്.

305 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 38.4 ഓവറില്‍ 160 റണ്‍സിന് എല്ലാവരും പുറത്തായി. 67 പന്തില്‍ 49 റണ്‍സെടുത്ത ഓപ്പണര്‍ നിഷാന്‍ മദുഷ്കയാണ് ശ്രീലങ്കയുടെ ടോപ്സ്കോറര്‍.

ഇന്ത്യയ്ക്കായി സിദ്ധാര്‍ഥ് ദേശായ് രണ്ടു വിക്കറ്റും മോഹിത് ജംഗ്ര ഒരു വിക്കറ്റും വീഴ്ത്തി.

© 2023 Live Kerala News. All Rights Reserved.