സ്‌ഫോടനം നടത്തിയത് ഒറ്റയ്ക്കെന്ന മൊഴിയില്‍ ഉറച്ചു നിന്ന് പ്രതി: വിശ്വാസത്തിലെടുക്കാതെ പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിനായി ബോംബ് നിർമിച്ചതും കൃത്യം നടത്തിയതും ഒറ്റക്കെന്ന മൊഴിയില്‍ ഡൊമിനിക് മാർട്ടിൻ ഉറച്ചു നില്‍ക്കുന്നതായി പൊലീസ്. ഇതിന് മറ്റാരുടെയും സഹായം ലഭിച്ചതിന് തെളിവില്ല.

ഐഇഡി ഉണ്ടാക്കിയത് പ്ലാസ്റ്റിക് കവറിലാണ്. പെട്രോൾ, പടക്കം, ബാറ്ററി എന്നിവയാണ് ഉപയോഗിച്ചത്. ട്രിഗർ ചെയ്യാൻ റിമോട്ട് കൺട്രോൾ ഉപയോഗിച്ചു. ബോംബ് നിർമിച്ചത് തലേ ദിവസം കൊച്ചിയിലെ വീട്ടിലാണ്. പ്രതി മൊഴി നല്‍കി.

എന്നാല്‍ ഇയാള്‍ നല്‍കിയ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതിയെ തീവ്രവാദ സംഘങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന സംശയം പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. സ്‌ഫോടനത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

രാവിലെ 7.30 ന് ആദ്യം പ്രാര്‍ഥന നടക്കുന്ന സ്ഥലത്ത് പോയി. പിന്നീട് അവിടെനിന്ന് പുറത്തിറങ്ങി. ബോംബിനൊപ്പം ഹാളില്‍ പെട്രോളും വച്ചിരുന്നു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ പുറകില്‍ ഇരുന്നാണ് സ്‌ഫോടനം നടത്തിയത്. ഹാളില്‍ ബോംബ് വെച്ച ശേഷം പ്രാര്‍ത്ഥന നടക്കുന്ന ഹാളിന്റെ പുറകിലേക്ക് പോയി. അവിടെ ഇരുന്നാണ് ബോംബ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനം നടന്നു എന്ന് ഉറപ്പിച്ചതോടെ സ്ഥലത്ത് നിന്ന് ബൈക്കില്‍ പുറത്തേക്ക് പോയി എന്നും പ്രതി പറയുന്നു.

© 2024 Live Kerala News. All Rights Reserved.