ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയില്‍ ഭാഗമാകേണ്ട സാഹചര്യം നിലവിലില്ല; സീതാറാം യെച്ചൂരി

ഡല്‍ഹി: ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയില്‍ ഭാഗമാകേണ്ട സാഹചര്യം നിലവിലില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉന്നത നേതാക്കള്‍ ചേര്‍ന്നാണ് തീരുമാനമെടുക്കുന്നത്. ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്താന്‍ സിപിഎം ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ജെഡിഎസ് എന്ന പേരുപയോഗിക്കുന്നത് സാങ്കേതികമായ കാരണം കൊണ്ടാണ്. കേരളത്തിലെ ജെഡിഎസ് ദേശീയ നേതൃത്വവുമായി പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയാണ്. അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായി എച്ച് ഡി ദേവ ഗൗഡ നേതൃത്വം നല്‍കുന്ന ജെഡിഎസ് ദേശീയ നേതൃത്വവുമായി കേരളത്തിലെ അവരുടെ സംസ്ഥാന ഘടകം ബന്ധം വേര്‍പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും സിപിഎം സീറ്റ് ചര്‍ച്ച നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി തെലങ്കാനയില്‍ സീറ്റ് ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍ അന്തിമ തീരുമാനം ഇക്കാര്യത്തില്‍ എടുത്തിട്ടില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.