യോഗയെ നായയുടെ ചലനങ്ങളോട് ഉപമിച്ച് സിപിഎം ജന: സെക്രട്ടറി സീതാറാം യെച്ചൂരി..യെച്ചൂരിയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ഡല്‍ഹി: യോഗയ്ക്ക് നേരെയുള്ള സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിവാദ പ്രസ്താവന കടുത്ത പ്രതിഷേധത്തിനിടയാക്കുന്നു. യോഗയുടെ എല്ലാ ചലനങ്ങള്‍ക്കും ഒരു നായയുടെ ശരീര ചലനം ദര്‍ശിക്കുവാന്‍ സാധിക്കുമെന്നാണ്് യെച്ചുരി ഞായറാഴ്ച പറഞ്ഞത്

കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനായ ഹര്‍ക്കിഷന്‍ സിങ് സുര്‍ജിത്ത് ജന്മദിനത്തില്‍ ഭുവനേശ്വര്‍ നടന്ന പൊതുയോഗത്തിലാണു യെച്ചൂരിയുടെ വിവാദ പ്രസ്താവന. തുറന്നുള്ള ട്വിറ്റും. നായ എഴുന്നേറ്റു വരുമ്പോള്‍ അതിന്റെ മുന്‍പിലെ കാലുകള മുന്നോട്ടു ആഞ്ഞു ശ്വാസം വിടും പോലെയാണ് യോഗ പരിശീലനമെന്നാണ് യെച്ചൂരിയുടെ വാക്കുകള്‍.

ഹിന്ദുത്വ അജണ്ട പ്രോല്‍സാഹിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ബിജെപിയുടെ നേതൃത്തവത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ യോഗ ദിവസം ആഘോഷിക്കാന്‍ ഞായറാഴ്ച തിരെഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ ഏകാതിപതികള്‍ സ്വീകരിച്ച വ്യായാമ മുറകള്‍ക്ക് സമാനമാണ് ഞാറാഴ്ച നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗയെക്കാളാദ്യം വിശപ്പും പട്ടിണിയും കൈകാര്യം ചെയുകയാണ് ആവിശ്യമെന്നും യെച്ചൂരി കുറ്റപ്പെടുത്തി.