ഗാസ ഇസ്രയേല്‍ കയ്യടക്കുന്നത് അബദ്ധം; ജോ ബൈഡന്‍

വാഷിങ്ടണ്‍: ഗാസ ഇസ്രയേല്‍ കയ്യടക്കുന്നത് അബദ്ധമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. എല്ലാ പലസ്തീനികളും ഹമാസിനെ അംഗീകരിക്കുന്നവരല്ല. ഹമാസിനെയും ഹിസ്ബുല്ലയെയും ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പലസ്തീന്‍ അതോറിറ്റി നിലനില്‍ക്കണം. പലസ്തീന്‍ രാഷ്ട്രത്തിലേക്ക് ഒരു പാത ആവശ്യമാണെന്നും ജോ ബൈഡന്‍ പറഞ്ഞു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെയാണ് അമേരിക്കയുടെ പരാമര്‍ശം.

അതേസമയം, ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്ന ജനങ്ങളുടെ മൃതദേഹം സൂക്ഷിക്കാന്‍ ഗാസയില്‍ ഇടമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗാസ നിവാസികളുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് ഐസ്‌ക്രീം ട്രക്കുകളിലാണെന്നാണ് വിവരം. മൃതദേഹങ്ങള്‍ നിറഞ്ഞതിനാല്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ല. മോര്‍ച്ചറികളും മൃതദേഹങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് മൃതദേഹങ്ങള്‍ ഐസ് ക്രീം ട്രക്കുകളില്‍ തന്നെ സൂക്ഷിക്കാന്‍ ആരോഗ്യ അധികൃതര്‍ തീരുമാനിച്ചത്. ഹമാസിന്റെ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേല്‍ ഗാസ മുനമ്പില്‍ കനത്ത ആക്രമണമാണ് നടത്തുന്നത്.

© 2024 Live Kerala News. All Rights Reserved.