കെ എസ് ആര്‍ ടി സിയില്‍ ഇനി അഞ്ച് വര്‍ഷത്തേക്ക് നിയമനങ്ങളില്ല

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ എസ് ആര്‍ ടി സിയില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് പുതിയ നിയമനങ്ങളില്ല എന്ന് സൂചന. നിലവിലെ 25000 ത്തോളം വരുന്ന ജീവനക്കാരുടെ എണ്ണം 10000 ആയി കുറക്കാനാണ് ഇതിലൂടെ കോര്‍പ്പറേഷനും സര്‍ക്കാരും ശ്രമിക്കുന്നത്.

ജീവനക്കാരുടെ ശമ്പളച്ചിലവ് ഗണ്യമായി കുറക്കുക എന്നതാണ് ഇതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്കുന്നത്. ഈ മാർഗത്തിലൂടെ ഒരു മാസം ശമ്പളത്തിനായി ചിലവഴിക്കുന്ന തുകയുടെ പതിനഞ്ച് ശതമാനത്തിലധികം വെട്ടിക്കുറക്കാന്‍ കഴിയുമെന്നാണ് കോര്‍പ്പറേഷന്‍ കരുതുന്നത്.

ഇപ്പോഴുള്ള ദീര്‍ഘദൂര ബസുകളെല്ലാം തന്നെ സ്വിഫ്റ്റിലേക്ക് കൊണ്ടുവരും. വീണ്ടും കൂടുതൽ ദീര്‍ഘദൂര എ.സി ബസുകള്‍, സൂപ്പര്‍ ക്ലാസ് സര്‍വീസ് എന്നിവയും സ്വിഫ്റ്റിലേക്ക് ലയിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ആകെയുള്ള കെ എസ് ആര് ടി സി ബസുകളുടെ എണ്ണം 3500 ലേക്ക് കുറക്കാനാണ് സര്‍ക്കാരും കോര്‍പ്പറേഷനും തിരുമാനമെടുത്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.