പുനര്‍ജനി പദ്ധതി; ഇഡി അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: ഇഡി അന്വേഷണത്തെ ഭയക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമ സംവിധാനത്തില്‍ വിശ്വാസമുണ്ട്. പരാതി അന്വേഷിക്കേണ്ടത് വിജിലന്‍സല്ല, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ്. ഇപ്പോള്‍ ഉള്ള അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ല. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ നൂറ്ശതമാനം അസത്യമാണെന്നും കെട്ടിച്ചമച്ചതാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

ശക്തിധരന്റെ പുതിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. സുധാകരനെ കൊല്ലാന്‍ ഗൂഢ സംഘത്തെ സിപിഐഎം അയച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. അതില്‍ അദ്ദേഹത്തെ അറിയിച്ചത്തിലാണ് രക്ഷപ്പെട്ടത്. കേരളത്തിലെ ജനങ്ങള്‍ നെഞ്ചിലേറ്റിയ നേതാവാണ് കെ സുധാകരന്‍. അദ്ദേഹത്തെ കൊല ചെയ്യനാണ് ഗൂഢ പദ്ധതി ഒരുക്കിയത്. സിപിഐഎമ്മിന്റെ തനിനിറം പുറത്ത് വന്നിരിക്കുന്നു. ചങ്ക് കൊടുത്തതും ഞങ്ങള്‍ അദ്ദേഹത്തെ സംരക്ഷിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

അതേസമയം പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി ഇഡി. വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെയാണ് ഇഡിയും വിവരണശേഖരണം തുടങ്ങിയത്. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വി.ഡി സതീശന്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും ഇഡി പരിശോധിക്കും.

© 2024 Live Kerala News. All Rights Reserved.