മേഘാലയയും നാഗാലാന്‍ഡും പോളിംഗ് ബൂത്തില്‍. ഇതു സംസ്ഥാനങ്ങളിലുമായി 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്.

മേഘാലയില്‍ 369 ഉം നാഗാലാന്‍ഡില്‍ 183 ഉം സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മേഘാലയയിലെ 3419 പോളിംഗ് സ്റ്റേഷനുകളില്‍ 323 എണ്ണവും നാഗാലാന്‍ഡിലെ 2315 ല്‍ 924 എണ്ണവും അതീവ ജാഗ്രതാ കേന്ദ്രങ്ങളാണ്.

മേഘാലയ മുഖ്യമന്ത്രി കൊന്‍റാഡ് സാംഗ്മ സൗത്ത് ടുറ മണ്ഡലത്തില്‍ നിന്നും നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ അങ്കാമിയില്‍ നിന്നുമാണ് മത്സരിക്കുന്നത്. നാല് മണിവരെയാണ് വോട്ടെടുപ്പ്. വൈകിട്ട് 7 മണി വരെയാണ് എക്സിറ്റ് പോളുകള്‍ക്ക് വിലക്ക് ഉള്ളത്. ഇരു സംസ്ഥാനങ്ങളിലും നൂറില്‍ അധികം സിആര്‍പിഎഫ് കമ്ബനികളെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്

© 2024 Live Kerala News. All Rights Reserved.