തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് നേട്ടം; 16 സീറ്റില്‍ വിജയിച്ചു; 13 വാര്‍ഡുകളില്‍ യുഡിഎഫ്;ഒരിടത്ത് ബിജെപിക്ക് ജയം

തിരുവനന്തപുരം: സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ എല്‍ഡിഎഫിന് നേട്ടം. 32 ല്‍ 16 സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. യുഡിഎഫ്-13, ബിജെപി-1.വിമതര്‍-1.കൊച്ചി, തിരുവനന്തപുരം കോര്‍പറേഷന്‍ ഡിവിഷനുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. നിര്‍ണായകമായ പിറവം നഗരസഭയിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം. അരൂര്‍, നന്മണ്ട, ശ്രീകൃഷ്ണപുരം, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും എല്‍ഡിഎഫിനാണ്.ഇടമലക്കുടിയില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചു. ഇരിങ്ങാലക്കുട നഗരസഭയും കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തും യുഡിഎഫ് നിലനിര്‍ത്തി. രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തു. കാഞ്ഞങ്ങാട് നഗരസഭയിലും യുഡിഎഫ് ജയിച്ചു.പാലക്കാട് എരിമയൂരില്‍ എല്‍ഡിഎഫ് വിമതന്.
മലപ്പുറത്ത് അഞ്ച് പഞ്ചായത്തുകളില്‍ അഞ്ച് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റുകളിലും യു.ഡി.എഫ് വിജയിച്ചു.അ0ഗബല0 ഒപ്പത്തിനൊപ്പമെത്തിയ പിറവ0 നഗരസഭയില്‍ ഭരണ0 നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് വിജയം ആവശ്യമായിരുന്നു. 14-ാം ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.അജേഷ് മനോഹര്‍ വിജയിച്ചു. 27 അ0ഗ കൌണ്‍സില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അംഗബല0 13 വീതമാണ്. ഒരു കൗണ്‍സിലര്‍ മരണപ്പെടുകയും, മറ്റൊരു കൗണ്‍സിലര്‍ സര്‍ക്കാര്‍ ജോലി കിട്ടി രാജി വയ്ക്കുകയും ചെയ്തതോടെയാണ് എല്‍ഡിഎഫ് അ0ഗബല0 15 ല്‍ നിന്ന് 13 ലെത്തി. ഒഴിവ് വന്ന രണ്ട് സീറ്റില്‍ ഒന്ന് യുഡിഎഫ് ഉപതെരഞ്ഞെടുപ്പിലൂടെ ജയിച്ചതോടെ കക്ഷിനില 13-13 ആയിരുന്നു. ഇതോടെയാണ് 14-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമായത്. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരുണ്‍ കല്ലറയ്ക്കല്‍ 26 വോട്ടിന് പരാജയപ്പെടുകയായിരുന്നു. ജയിച്ചാല്‍ പിറവം നഗരസഭാ പിടിക്കാമെന്ന യുഡിഎഫ് പ്രതീക്ഷ ഇതോടെ ഇല്ലാതെയായി. സ്വതന്ത്രരുടെ പിന്തുണയോടെ ഭരണ0 തുടരുന്ന കൊച്ചി കോ4പ്പറേഷനില്‍ ഗാന്ധിനഗര്‍ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിക്ക് അഭിമാന പോരാട്ടമാണ്. കൌണ്‍സില4 കെ കെ ശിവന്റെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഗാന്ധിനഗറില്‍ കെ കെ ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എല്‍ ഡി എഫ് സ്ഥാനാ4ത്ഥി.ഡിസിസി സെക്രട്ടറി പി ഡി മാ4ട്ടിനിലൂടെ അട്ടിമറി വിജയമാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. രാവിലെ പത്ത് മണിക്ക് മഹാരാജാസ് കോളേജില്‍ വെച്ചാണ് വോട്ടെണ്ണല്‍. കൊച്ചി കോര്‍പ്പറേഷനിലെ 63-ാം ഡിവിഷന്‍ എല്‍ഡിഎഫിന്റെ ബിന്ദു ശിവന്‍ 687 വോട്ടിന് വിജയിച്ചു. നാല് സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തില്‍ മാത്രം കൊച്ചി ഭരിക്കുന്ന എല്‍ഡിഎഫിന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമായിരുന്നു. കഴിഞ്ഞ തവണ 106 വോട്ടിനാണ് ഇവിടെ എല്‍ഡിഎഫ് ജയിച്ചത്. ഇവിടെ യുഡിഎഫ് ജയിക്കുന്ന പക്ഷം സ്വതന്ത്രരെ മുന്‍നിര്‍ത്തിയുള്ള അട്ടിമറിക്ക് യുഡിഎഫ് ശ്രമിച്ചേക്കുമെന്ന ആശങ്ക എല്‍ഡിഎഫിനുണ്ടായിരുന്നു.
ജില്ലാ പഞ്ചായത്തുകളിലും മൂന്നും ബ്ലോക്ക് പഞ്ചായത്തുകളിലും നാലും മുനിസിപ്പല്‍ കോര്‍പറേഷനുകളിലും രണ്ടും മുനിസിപ്പാലിറ്റികളിലും മൂന്നും ഗ്രാമ പഞ്ചായത്തുകളിലെ ഇരുവരും വാര്‍ഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

© 2024 Live Kerala News. All Rights Reserved.