ഈ വർഷം ഇന്ത്യയിൽ നിന്ന് 1.75 ലക്ഷം പേർക്ക് ഹജ്ജിന് അവസരം; സഊദിയുമായി കരാർ ഒപ്പുവെച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ക്വാട്ടയാണ് ഇന്ത്യക്ക് ലഭിച്ചത്.

മുംബൈ | സഊദി അറേബ്യയുമായി 2023ലെ ഹജ്ജ് ഉഭയകക്ഷി കരാറിൽ ഇന്ത്യ ഇന്ന് ഒപ്പുവെച്ചതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുല്ലക്കുട്ടി അറിയിച്ചു. ഇന്ത്യയിൽ നിന്ന് ഈ വർഷം 1,75,025 പേർക്ക് ഹജ്ജ് ചെയ്യാൻ അവസരമുണ്ട്. ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ മുഹമ്മദ് ശാഹിദ് ആലമും സഊദി ഹജ്ജ്, ഉംറ ഉപ മന്ത്രി ഡോ.ആദില്‍ഫത്താഹ് ബിന്‍ സുലൈം മശും ആണ് കരാറിൽ ഒപ്പുവെച്ചത്. സഊദി സർക്കാറിന് നന്ദി പ്രകാശിപ്പിക്കുന്നതായും കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ ക്വാട്ടയാണ് ഇന്ത്യക്ക് ലഭിച്ചത്. ഇതിന് മുമ്പ് 2019ല്‍ 1.4 ലക്ഷം പേര്‍ക്ക് ഹജ്ജിന് അനുമതി നല്‍കിയതാണ് ഇന്ത്യക്ക് ലഭിച്ച വലിയ ക്വാട്ട. എന്നാല്‍, കൊവിഡ് മഹാമാരി കാരണം 2020ൽ വിദേശികള്‍ക്ക് ഹജ്ജ് അനുമതി ലഭിച്ചില്ല. 2022ല്‍ 79,237 ഇന്ത്യക്കാരാണ് ഹജ്ജ് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.