ഇന്ന് അറഫാ സംഗമം; 20 ല​ക്ഷ​ത്തി​ല​ധി​കം വിശ്വാസികൾ പുണ്യഭൂമിയിൽ ഒരുമിക്കും

നാഥന്റെ വിളിക്കുത്തരം നൽകാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ ജനങ്ങൾ ഇന്ന് അ​റ​ഫയിൽ സംഗമിക്കും. ഹജ്ജിനെത്തിയ മ​നു​ഷ്യ വൈവിധ്യങ്ങൾ ദേശങ്ങൾക്കും , ഭാഷകൾക്കും നിറങ്ങൾക്കുമപ്പുറം ഒ​ന്നാ​കു​ന്ന മ​ഹാ​സം​ഗ​മമാണ് അറഫാ സംഗമം. 20 ല​ക്ഷ​ത്തി​ല​ധി​കം വി​ശ്വാ​സി​ക​ളാ​ണ്​ ച​രി​ത്ര​ഭൂ​മി​യി​ൽ ഇ​ന്ന്​ സം​ഗ​മി​ക്കു​ന്ന​ത്. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക്​ പ്രാ​ർ​ഥി​ക്കാ​ൻ സൗ​ക​ര്യ​മു​ള്ള അ​റ​ഫ​യി​ലെ ന​മീ​റ മ​സ്​​ജി​ദ്​ തി​ങ്ക​ളാ​ഴ്​​ച പു​ല​രും മു​മ്പു​ത​ന്നെ നി​റ​ഞ്ഞു​ക​വി​ഞ്ഞു. മു​ഹ​മ്മ​ദ്​ ന​ബി മ​നു​ഷ്യ​കു​ല​ത്തി​​ന്റെ വി​മോ​ച​ന പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ക്കാ​ൻ ക​യ​റി​നി​ന്ന ജ​ബ​ലു​ർ​റ​ഹ്​​മ​യും നേ​രം പു​ല​രും മുമ്പേ തീർത്ഥാടകരാൽ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്.

മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രും ഉ​ച്ച​യോ​ടെ അ​റ​ഫ​യി​ൽ സം​ഗ​മി​ക്കും. ഉ​ച്ച​ക്കും വൈ​കു​ന്നേ​ര​വു​മു​ള്ള ന​മ​സ്​​കാ​ര​ങ്ങ​ൾ ഇ​വി​ടെ ഒ​രു​മി​ച്ച്​ നി​ർ​വ​ഹി​ക്കും. ‘ല​ബ്ബൈ​ക്ക​ല്ലാ​ഹു​മ്മ ല​ബ്ബൈ​ക്’​ എ​ന്നു​ തു​ട​ങ്ങു​ന്ന നാ​ഥ​നെ വാ​ഴ്​​ത്തു​ന്ന ത​ൽ​ബി​യ​ത്ത്​ മ​ന്ത്ര​ങ്ങ​ളു​മാ​യി തീ​ർ​ഥാ​ട​ക​ർ അ​റ​ഫ​യി​ലേ​ക്കൊ​ഴു​കുകയാണ്. ഉ​ച്ച മു​ത​ൽ അ​സ്​​ത​മ​യം വ​രെ അ​റ​ഫ​യി​ൽ നി​ൽ​ക്ക​ലാ​ണ്​ ഹ​ജ്ജി​ന്റെ മു​ഖ്യ ച​ട​ങ്ങ്.

അ​റ​ഫ​യി​ലെ പ്രാ​ർ​ഥ​ന​ക​ൾ ക​ഴി​ഞ്ഞ്​ സൂ​ര്യാ​സ്​​ത​മ​യ​മാ​കുമ്പോൾ മു​സ്​​ദ​ലി​ഫ​യി​ലെ​ത്തി അ​വി​ടെ വി​ശ്ര​മി​ക്കും. ഇ​ശാ-​മ​ഗ്​​രി​ബ്​ ന​മ​സ്​​കാ​ര​ങ്ങ​ൾ ഒ​രു​മി​ച്ച്​ നി​ർ​വ​ഹി​ക്കും. ദു​ൽ​ഹ​ജ്ജ്​ 10​ പു​ല​രു​ന്ന​തോ​ടെ മി​നാ​യി​ലെ കൂ​ടാ​ര​ങ്ങ​ളി​ലേ​ക്ക്​ തി​രി​ച്ചു​പോ​വും. അ​വി​ടെ രാ​ത്രി താ​മ​സി​ച്ചാ​ണ്​ പി​ന്നീ​ടു​ള്ള ക​ർ​മ​ങ്ങ​ൾ.

© 2024 Live Kerala News. All Rights Reserved.