സംസ്ഥാനങ്ങൾ കോവിഡ് പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കണം; എല്ലാവരും ജാഗ്രത പുലർത്തണം: പ്രധാനമന്ത്രി

ജനങ്ങൾ പുറത്തിറങ്ങുമ്പോൾ ആൾക്കൂട്ടങ്ങളിൽ മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ കോവിഡിന്റെ ബി.എഫ്.7 വ​കഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. ഇതോടൊപ്പം സംസ്ഥാനങ്ങൾ കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കണം.

രാജ്യത്തെ വിമാനത്താവളങ്ങളിൽ കർശന ജാഗ്രത തുടരണമെന്നും കോവിഡ് സ്ഥിതി വിലയിരുത്താൻ വിളിച്ച ഉന്നതതല യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു. എല്ലാവരും മാസ്ക് ഉപയോഗിക്കണം. കോവിഡ് മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണം. പ്രായമായവരും മറ്റും കരുതൽ ഡോസ് എടുക്കണം. സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം.

വൈറസ് വ്യാപനത്തിനെതിരെയുള്ള വാക്സീനുകളും മരുന്നുകളും ആശുപത്രികളിൽ ഉറപ്പുവരുത്തണം. അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലെ നിരീക്ഷണം ശക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതേസമയം , രാജ്യത്ത് മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്ന് യോഗത്തിൽ തീരുമാനമെടുത്തില്ല.

© 2024 Live Kerala News. All Rights Reserved.