കാളി രാജ്യത്തെ വിശ്വാസത്തിന്റെ കേന്ദ്രമാണെന്നും കാളിയുടെ അനുഗ്രഹം ബംഗാളില്‍ മാത്രമല്ല രാജ്യം മുഴുവനുമുണ്ടെന്നും കാളി വിവാദത്തില്‍ പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദന്‍ കാളിയുടെ ആരാധകനായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാളി വിവാദത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കും ലീന മണി മേഖലക്കുമെതിരെ എട്ടോളം കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ബിജെപി ഡല്‍ഹി ഘടകവും മഹുവ മൊയ്ത്രക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്. ലീന ട്വിറ്ററില്‍ പങ്കുവച്ചെ ചിത്രത്തിനെതിരെയും യുപിയില്‍ ബിജെപി പരാതി കൊടുത്തിട്ടുണ്ട്.