സ്വവർഗരതി ‘മാനസിക രോഗം’ ആണെന്ന് ഖത്തർ ഫിഫ ലോകകപ്പ് അംബാസഡറും മുൻ ഫുട്ബോൾ താരവുമായ ഖാലിദ് സൽമാൻ. 

സ്വവർഗരതി ‘മാനസിക രോഗം’ ആണെന്ന് ഖത്തർ ഫിഫ ലോകകപ്പ് അംബാസഡറും മുൻ ഫുട്ബോൾ താരവുമായ ഖാലിദ് സൽമാൻ. ജർമ്മൻ ബ്രോഡ്കാസ്റ്ററായ ZDF-ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

സ്വവർഗ്ഗാനുരാഗിയാകുന്നത് “ഹറാം” ആണ്. അതായത് ഇസ്ലാമിക നിയമപ്രകാരം വിലക്കപ്പെട്ടതാണ്. ഇത് മനസ്സിന് നാശമാണ്, സൽമാൻ പറഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട കാര്യം, അവർ ഇവിടെ വന്നാൽ എല്ലാവരും അംഗീകരിക്കും. എന്നാൽ അവർ ഞങ്ങളുടെ നിയമങ്ങൾ അംഗീകരിക്കേണ്ടിവരും എന്നും ഖാലിദ് സൽമാൻ കൂട്ടിച്ചേർത്തു.

ടൂർണമെന്റ് ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് ദോഹയിൽ ചിത്രീകരിച്ച അഭിമുഖം ഉടൻ തന്നെ ലോകകപ്പ് സംഘാടക സമിതിയിലെ ഒരു ഉദ്യോഗസ്ഥൻ ഇടപെട്ടു തടയാൻ ശ്രമിച്ചതായും ആരോപണം ഉണ്ട്.

1980 കളിലും 1990 കളിലും ഖത്തറി ഫുട്ബോൾ കളിക്കാരനായിരുന്നു സൽമാൻ. 1984-ൽ ലോസ് ഏഞ്ചൽസിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ പങ്കെടുത്ത അദ്ദേഹം ടൂർണമെന്റിന്റെ ആതിഥേയ രാജ്യ അംബാസഡർമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.