ഖത്തർ ലോകകപ്പ്: സ്റ്റേഡിയത്തിനുള്ളിൽ ബൈനോക്കുലറിൽ മദ്യം കടത്താൻ ശ്രമിച്ച ആരാധകൻ പിടിയിൽ

ഖത്തർ ലോകകപ്പിൽ ബിയർ ഉൾപ്പെടെയുള്ള മദ്യത്തിന് നിരോധനം ഉള്ളതാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന വീഡിയോയിൽ ഒരു ആരാധകൻ സെക്യൂരിറ്റി ഗാർഡിനൊപ്പം ബൈനോക്കുലറുകൾ പരിശോധിക്കുന്നത് കാണാം. ഗാർഡ് ആദ്യം ബൈനോക്കുലറിലൂടെ നോക്കാൻ ശ്രമിക്കുന്നു, തുടർന്ന് ലെൻസ് അഴിച്ചുമാറ്റി, ഇത് യഥാർത്ഥത്തിൽ മദ്യം നിറച്ച ഒരു കണ്ടെയ്നറാണെന്ന് കണ്ടെത്തുന്നു.

എന്നാൽ അതിൽ ഹാൻഡ് സാനിറ്റൈസർ മാത്രമാണുള്ളതെന്ന് ആരാധകൻ വിശദീകരിക്കുന്നത് കണ്ടു. വീഡിയോ വൈറലായിരിക്കുകയാണ്. ഒരു മെക്സിക്കോ ആരാധകനാണ് ഇത്തരത്തിൽ ബൈനോക്കുലറിൽ മദ്യം നുഴഞ്ഞുകയശമം നടത്തി പിടിക്കപ്പെട്ടത്. ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നിരോധിക്കാനുള്ള അപ്രതീക്ഷിത തീരുമാനത്തിന് ഫിഫ അധികൃതർ കാരണമൊന്നും പറഞ്ഞിട്ടില്ലെങ്കിലും ഖത്തറിലെ ഭരണകുടുംബത്തിന്റെ ഇടപെടലുണ്ടായതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.

ഞായറാഴ്ചത്തെ കിക്കോഫിന് 48 മണിക്കൂർ മുമ്പ് ഖത്തറിലെ സ്റ്റേഡിയങ്ങൾക്ക് ചുറ്റുമുള്ള ബിയർ വിൽപനയ്ക്ക് ലോകകപ്പ് മേധാവികൾ വിലക്കേർപ്പെടുത്തിയിരുന്നു. സ്റ്റേഡിയങ്ങൾക്ക് ചുറ്റുമുള്ള വിൽപ്പന നിരോധിച്ചതിന് ശേഷം ലോകകപ്പ് ആരാധകർക്ക് ബിയർ ഇല്ലാതെ ദിവസവും മൂന്ന് മണിക്കൂർ ജീവിക്കാമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ശനിയാഴ്ച പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.