പ്രധാന മന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തിന്റെ ആവേശത്തില്‍ ഇന്ത്യന്‍ പ്രവാസി സമൂഹം…. ദുബായ് മലയാളി സുഗേഷ് മണി പട്ടുവം എഴുതുന്നു..

34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, വ്യാപാരം, സാംസ്‌കാരിക-വിനിമയ ബന്ധം എന്നിങ്ങനെ എല്ലാ മേഖലകളിലേയും ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായകമാകും മോദിയുടെ യാത്ര. യു.എ.ഇ വിദേശികളില്‍ ഏറ്റവും കൂടുതല്‍  ഇന്ത്യക്കാരാണ് , പ്രവാസി വോട്ടവകാശം ഉള്‍പ്പെടെ ഫലപ്രദമായ പ്രഖ്യാപനങ്ങള്‍ പ്രവാസി സമ്മേളനത്തില്‍ നരേന്ദ്ര മോഡി നടത്തും എന്നാണു പ്രതീക്ഷിക്കുന്നത്.

 

പ്രവാസി മലയാളി

സുഗേഷ് മണി പട്ടുവം

എഴുതുന്നു..

 

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു.എ.ഇ സന്ദര്‍ശനം ഇന്ത്യന്‍ പ്രവാസി സമൂഹം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് , രണ്ടു ദിവസത്തെ സന്ദര്‍ശനതിനായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി യു.എ.യില്‍ എത്തുന്നത്.

ഓഗസ്റ്റ് 16 നു അബുദാബിയില്‍ എത്തുന്ന പ്രധാനമന്ത്രി യു എ ഇ ഭരണാധികാരികളുമായി ചര്‍ച്ചകള്‍ നടത്തും. അതിനുശേഷം ഇന്ത്യന്‍ തൊഴിലാളികള്‍ കൂടുതലായി അധിവസിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഓഗസ്റ്റ് 16 ന് ദുബായിലേക്ക് പോകുന്ന പ്രധാനമന്ത്രി ദുബൈ ഭരണാധികാരികളുമായുള്ള ഔദ്യോഗിക ചര്‍ച്ചകളില്‍ പങ്കെടുക്കും. ശേഷം യു.എ.ഇ യിലുള്ള ഇന്ത്യല്‍ ബിസിനസ്സ് സമൂഹമായും സംസാരിക്കും. രാത്രി എട്ട് മണിയോടെ ഇന്ത്യന്‍ പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കും.

ദുബായിലെ പൊതു സമൂഹവും ഇന്ത്യന്‍ വെല്‍ഫെയര്‍ കമ്മിറ്റിയും ചേര്‍ന്നാണ് സ്വീകരണമൊരുക്കുക.
മുപ്പതിനായിരത്തില്‍ അധികം പ്രവാസികള്‍ ഓഗസ്റ്റ് 17 ന് ദുബൈ ക്രിക്കറ്റ് അസോസിയേഷന്‍ (ഡിസിഎ) സ്റ്റേഡിയത്തില്‍ ഒരുക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും. ഇതിനായി രാം ബക്‌സാനി (President of the ITL group) ,യൂസഫ് അലി(Managing Director of LULU Group International), ഡോ : ബി ആര്‍ ഷെട്ടി (chairman of NMC Health Care),ഗംഗാരമണി ((businessperson and the founder of Al Fara’a Group), കെ .കുമാര്‍ (convenor of the Indian Community Welfare Committee (ICWC)) ആസാദ് മൂപ്പന്‍ (managing director of Aster DM Healthcare) തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഔദ്യോഗിക സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്, പ്രവാസി സമ്മേളനത്തിലേക്കുള്ള പ്രവേശനം ഓണ്‍ലൈന്‍ രെജിസ്‌ട്രെഷന്‍ വഴിയായിരിക്കും. ഇതിനു വേണ്ടി www.namoindubai.ae  എന്നൊരു വെബ്‌സൈറ്റും സജ്ജീകരിച്ചിട്ടുണ്ട്. വൈകുന്നേരം ആറ് മണിക്ക് തന്നെ പ്രാവാസി സമ്മേളനം ആരംഭിക്കും. വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ഇന്ത്യന്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശന പരിപാടി വന്‍ സംഭവമാക്കാന്‍ വിവിധ ഇന്ത്യന്‍ അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇന്ത്യക്കാരെ നേരിട്ട് കണ്ട് പരിപാടിയിലേക്ക് ക്ഷണിക്കാനും എന്‍ട്രി പാസുകള്‍ ഒരുക്കിക്കൊടുക്കാനും നിരവധി വളണ്ടിയര്‍മാര്‍ കര്‍മ്മനിരതരായി രംഗത്തുണ്ട്. അന്നേ ദിവസം ദുബായ് മെട്രോ സ്റ്റെഷനുകള്‍ കേന്ദ്രീകരിച്ച് സൗജന്യ ബസ് സര്‍വ്വീസും ഒരുക്കിയിട്ടുണ്ട്.

34 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു.എ.ഇ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, വ്യാപാരം, സാംസ്‌കാരിക-വിനിമയ ബന്ധം എന്നിങ്ങനെ എല്ലാ മേഖലകളിലേയും ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായകമാകും മോദിയുടെ യാത്ര. യു.എ.ഇ വിദേശികളില്‍ ഏറ്റവും കൂടുതല്‍  ഇന്ത്യക്കാരാണ് , പ്രവാസി വോട്ടവകാശം ഉള്‍പ്പെടെ ഫലപ്രദമായ പ്രഖ്യാപനങ്ങള്‍ പ്രവാസി സമ്മേളനത്തില്‍ നരേന്ദ്ര മോഡി നടത്തും എന്നാണു പ്രതീക്ഷിക്കുന്നത്.

പൊതുവെ പ്രവാസികള്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനത്തില്‍ തൃപ്തരല്ല. എംബസിയുമായി എന്തെങ്കിലും കാര്യങ്ങള്‍ക്ക് ബന്ധപ്പെടുമ്പോള്‍ ത്രിപ്തികരമല്ലാത്ത മറുപടികള്‍ ആണ് പലപ്പോഴും ലഭിക്കുന്നത്. ചെറിയ രാജ്യങ്ങള്‍ ആയ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികളുടെ പ്രവര്‍ത്തനങ്ങള്‍ നമ്മുടേത് അപേക്ഷിച്ച് എത്രയോ മെച്ചപ്പെട്ടതാണ് അതിനൊക്കെ ഒരു മാറ്റം ഉണ്ടാകണമെന്ന് ഇന്ത്യന്‍ പ്രവാസി സമൂഹം ആഗ്രഹിക്കുന്നു , ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നവരില്‍ 50 ലക്ഷത്തില്‍ അധികം ആളുകള്‍ പണി എടുക്കുന്നത് ജി.സി.സി രാജ്യങ്ങളില്‍ ആണ്. അവിടെ പണി എടുക്കുന്ന 80% ആളുകളും സാധാരണ വരുമാനക്കാരാണ് അവരുടെ യാത്രാ പ്രശ്‌നത്തിന് തെല്ലൊരാശ്വാസമായ എയര്‍ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനത്തില്‍ പ്രവാസി സമൂഹം അസ്വസ്ഥരാണ്. ഇത്തരത്തില്‍ ഉള്ള ആശങ്കകള്‍ പ്രവാസികള്‍ നരേന്ദ്ര മോഡിയെ നേരിട്ട് അറിയിക്കും. ഇതിനൊക്കെ ഒരു മാറ്റം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ഉണ്ടാകും എന്നാണ് പ്രവാസികള്‍ പ്രതീക്ഷിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.