Live Blog:ദുബായിയെ മിനി ഇന്ത്യയാക്കി നമോ… സ്റ്റേഡിയത്തില്‍ പ്രസംഗം കേട്ടത് 40,000 പേര്‍… 15,000 പേരിലധികം പുറത്തെ സ്‌ക്രീനിലും..

 10:35PM
മോദിയുടെ പ്രസംഗം അവസാനിച്ചു

 അയല്‍ രാജ്യങ്ങളുമായി നല്ല സൗഹൃദം നിലനിര്‍ത്തണം

അയല്‍ രാജ്യങ്ങളുമായി നല്ല സൗഹൃദം നിലനിര്‍ത്തുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വികസനത്തിനുവേണ്ടി തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണം. ബംഗ്ലാദേശുമായി കഴിഞ്ഞ ഒന്നിന് ലാന്‍ഡ് ബോര്‍ഡര്‍ കരാര്‍ നിലവില്‍വന്നു. നേപ്പാള്‍ കരയുമ്പോള്‍ നമുക്കു സന്തോഷിക്കാനാവില്ല. ഇന്ത്യയില്‍നിന്നു നേപ്പാളിലേക്കു കഷ്ടിച്ച് 70 മിനിറ്റ് യാത്രയേ വേണ്ടൂ. പക്ഷേ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെയെത്താന്‍ 17 വര്‍ഷം വേണ്ടിവന്നു.


10:12 pm

 തീവ്രവാദത്തിനെതിരായ നിര്‍ണായക പോരാട്ടത്തിന്റെ സമയം

തീവ്രവാദത്തിനെതിരായ നിര്‍ണായക പോരാട്ടത്തിന്റെ സമയമാണിപ്പോള്‍. അക്രമങ്ങള്‍ ആര്‍ക്കും നല്ലതു ചെയ്യുന്നില്ല. അക്രമപാതയിലുള്ളവര്‍ അത് അവസാനിപ്പിക്കണം. അവര്‍ രാജ്യത്തിന്റെ മുഖ്യധാരയിലേക്കെത്തണം.


10:10 pm

 തീവ്രവാദത്തിനെതിരേ ലോകം ഒന്നിക്കണം

തീവ്രവാദത്തിനെതിരെ ലോകം ഒന്നിച്ചു നീങ്ങണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കൊപ്പമാണോ അതിനെതിരേയുള്ളവര്‍ക്കൊപ്പമാണോ നില്‍ക്കേണ്ടതെന്നു ലോകം തീരുമാനിക്കണം.


10:08 pm

നല്ല തീവ്രവാദം മോശം തീവ്രവാദം എന്നില്ല

നല്ല താലിബാന്‍, മോശം താലിബാന്‍, നല്ല തീവ്രവാദം, മോശം തീവ്രവാദം എന്നിങ്ങനെയുള്ളതൊന്നും ഇനി നടക്കില്ല. മനുഷ്യത്വത്തോടൊപ്പമാണോ തീവ്രവാദത്തോടൊപ്പമാണോ എന്നാണു ജനം തീരുമാനിക്കുന്നത്.


9:59 pm

 മെയ്ക് ഇന്‍ ഇന്ത്യയില്‍ ലോകം പങ്കാളിയാകണം

ഇന്ത്യ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു തുടക്കമിട്ടു. ലോകം ഇന്ത്യയെ നിര്‍മിക്കണം. നിരവധി നിക്ഷേപ സാധ്യതകള്‍ ഇന്ത്യയിലുണ്ട്.


 

9:57 pm
 ഇന്ത്യയുടെ മാറ്റം ജനങ്ങളുടേത്

ഇന്ത്യ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണു ലോകം കാണുന്നത്. ഈ മാറ്റത്തിനു കാരണം ഇന്ത്യയിലെ 125 കോടി ജനങ്ങളാണ്.


 

9:55 pm
 തീവ്രവാദത്തിനെതിരെ യോജിച്ചുള്ള പോരാട്ടം

തീവ്രവാദത്തിനെതിരെ ഇന്ത്യയും യുഎഇയും ഒന്നിച്ചുനിന്നു പോരാടും. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവര്‍ ശിക്ഷിക്കപ്പെടണം.


 9:52 pm

 ഇന്ത്യയ്ക്കു നാലര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം നല്‍കി

യുഎഇ ഇന്ത്യയ്ക്കു നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തതായി പ്രസംഗത്തില്‍ പ്രധാനമന്ത്രി.


 

 9:50 pm
 അബുദാബി രാജകുമാരനും യുഎഇ ഭരണാധികാരികള്‍ക്കും നന്ദി

അബുദാബി രാജകുമാരനും യുഎഇ ഭരണാധികാരികള്‍ക്കും അതിയായ നന്ദിയുണ്ട്. ഇവിടെ വന്നു ചേര്‍ന്ന എല്ലാ ഇന്ത്യക്കാരും അവര്‍ക്കു നിറഞ്ഞ കയ്യടി നല്‍കണം.


 

9:43 pm
 ദുബായ് മിനി വേള്‍ഡ് ആയി

ദുബായ് മിനി ഇന്ത്യയല്ല. മിനി വേള്‍ഡ് ആയി മാറിയിരിക്കുന്നു.


 9:41 pm

 ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെയെത്താന്‍ 34 വര്‍ഷം വേണ്ടിവന്നു

ഇന്ത്യയില്‍നിന്നു ദുബായിലേക്ക് 700 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നിട്ടും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെ വരാന്‍ 34 വര്‍ഷം വേണ്ടിവന്നു.

 

 


 

09:20 PM

നരേന്ദ്രമോദിയുടെ പ്രസംഗം ആരംഭിച്ചു..

ഇവിടെ ഭാരതത്തിന്റെ ഒരു പതിപ്പാണ് തനിക്ക് ദര്‍ശിക്കുവാന്‍ സാധിക്കുന്നത്. പ്രവാസികള്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി. മലയാളികള്‍ക്ക് മോദി മലയാളത്തില്‍ നവവത്സരാശസകള്‍ ആശംസിച്ചു..


 

09:15PM

ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പതിനായിരങ്ങളെ അഭിസംബോധന ചെയ്യാനായി മോദി വേദിയിലെത്തി.


 

ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ദുബൈ ഒരുങ്ങി… ഇന്ത്യന്‍ സമയം എട്ടു മണിയോടെ ദുബൈ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വിവിധ കലാപരിപാടികളോടെ മര്‍ഹബ നമോ ആരംഭിച്ചു…വന്‍ ജനാവലിയാണ് മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടിയിരിക്കുന്നത്. ഇന്നലെ ഇന്ത്യന്‍ സമയം 4.30 ഓടെ അബുദാബിയിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.

© 2024 Live Kerala News. All Rights Reserved.