നമോയുടെ സന്ദർശനം: ദുബായ് വീണ്ടും ലോക റെക്കോർഡിലേക്ക്.. ജയശ്രീ നായര്‍ എഴുതുന്നു..

“മാതൃ രാജ്യത്ത് നിന്നും അധികാരികൾ പ്രത്യേകിച്ച് ഒരു പ്രധാനമന്ത്രി അവർ ജീവിക്കുന്ന രാജ്യത്ത് സന്ദർശിക്കുക, ആ രാജ്യം ഏറ്റവും വലിയ ആതിഥ്യമര്യാദയോടെ സ്വീകരിക്കുക, ഇതൊക്കെ പ്രവാസിയെ സംബന്ധിച്ചിടത്തോളം വളരെ ഉത്കൃഷ്ടമായ ഒരനുഭൂതിയാണ്. നമ്മൾ അനാഥരല്ല, നമ്മെ പ്രതിനിധീകരിക്കാൻ ആളുണ്ട്, നമുക്ക് വേണ്ടി സംസാരിക്കാനാളുണ്ട്, നമ്മുടെ മാതൃരാജ്യത്ത് നമുക്ക് സ്ഥാനമുണ്ട്, അതിനൊക്കെ ഒരു ദിവസം. ലോകത്തിൽ ഭാരതീയർ ജീവിക്കുന്ന ധാരാളം രാജ്യങ്ങൾ നമ്മുടെ പ്രധാന മന്ത്രി സന്ദർശിക്കുകയുണ്ടായി. അവിടെയൊക്കെ ഭാരതീയരിൽ ഒരുന്മാദം, ഒരു തരംഗം, സൃഷ്ടിക്കാൻ അദ്ദേഹത്തിനായി”

JAYA

ജയശ്രീ നായര്‍ എഴുതുന്നു..

ഈ നൂറ്റാണ്ടിൽ ‘ലോകമേ തറവാട് അഥവാ വസുധൈവ കുടുംബകം ‘ എന്നു ഭാരതീയർ കാലാകാലങ്ങളായി ലോകത്തിൽ ദർശിക്കാനാഗ്രഹിച്ചിരുന്ന ആർഷ തത്വം അക്ഷരംപ്രതി യാഥാര്‍ത്ഥ്യമാവുകയാണ്. ആധുനിക സാങ്കേതിക വൈദഗ്ദ്യങ്ങൾ ഉപഗോഗപ്പെടുത്തി പ്രപഞ്ചത്തിന്റെ ഏതു കോണിൽ വേണമെങ്കിലും മനുഷ്യന് ജീവിക്കാം, മാതൃഭൂമിയെയോ ബന്ധുക്കളെയോ മറക്കാതെ തന്നെ.

Narendra Modi Latest 2014 HQ HD Wallpaper, the Prime minister of india (3)മാതൃ രാജ്യത്ത് നിന്നും അധികാരികൾ പ്രത്യേകിച്ച് ഒരു പ്രധാനമന്ത്രി അവർ ജീവിക്കുന്ന രാജ്യത്ത് സന്ദർശിക്കുക, ആ രാജ്യം ഏറ്റവും വലിയ ആതിഥ്യമര്യാദയോടെ സ്വീകരിക്കുക, ഇതൊക്കെ പ്രവാസിയെ സംബന്ധിച്ചിടത്തോളം വളരെ ഉത്കൃഷ്ടമായ ഒരനുഭൂതിയാണ്. നമ്മൾ അനാഥരല്ല, നമ്മെ പ്രതിനിധീകരിക്കാൻ ആളുണ്ട്, നമുക്ക് വേണ്ടി സംസാരിക്കാനാളുണ്ട്, നമ്മുടെ മാതൃരാജ്യത്ത് നമുക്ക് സ്ഥാനമുണ്ട്, അതിനൊക്കെ ഒരു ദിവസം. ലോകത്തിൽ ഭാരതീയർ ജീവിക്കുന്ന ധാരാളം രാജ്യങ്ങൾ നമ്മുടെ പ്രധാന മന്ത്രി സന്ദർശിക്കുകയുണ്ടായി. അവിടെയൊക്കെ ഭാരതീയരിൽ ഒരുന്മാദം, ഒരു തരംഗം, സൃഷ്ടിക്കാൻ അദ്ദേഹത്തിനായി. ഓരോ രാജ്യത്തിനും അവിടെ ജീവിക്കുന്ന ഭാരതീയരുടെ സംഭാവനകൾ, അതുവഴി ആ രാജ്യത്തിനുണ്ടാകുന്ന നേട്ടങ്ങൾ ഒക്കെ അദ്ദേഹം എടുത്തു പറഞ്ഞു അവരിൽ ആത്മവിശ്വാസം ഉയർത്തുകയും അതോടൊപ്പം ജന്മനാടിനുവേണ്ടി എന്തൊക്കെ ചെയ്യാമെന്നുള്ള ഒരു സങ്കല്പവും തിരികെ വന്നാൽ എല്ലാവിധ സഹായവും ചെയ്യാമെന്നുള്ള വാഗ്ദാനവും പ്രവാസികൾ എന്ന നിലയിൽ അവർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിക്ക് ഇന്ത്യ ഗവണ്മെന്റിന്റെ പരിധിയിലുള്ള ആനുകൂല്യവും ഒരു ഉപഹാരം പോലെ അദ്ദേഹം ചെയ്യാറുണ്ട്. ഇതിനോടൊപ്പം ആ രാജ്യവുമായുള്ള നയതന്ത്ര ബന്ധങ്ങൾ, വാണിജ്യ വ്യവസായങ്ങൾ എല്ലാം തന്നെ ആരോഗ്യകരമാക്കൻ പ്രത്യേക ശ്രദ്ധയും.
ഗൾഫ്‌ നാടുകളിൽ ഉപജീവനം തേടിപോയിട്ടുള്ള പ്രവാസികളിൽ നല്ലൊരു ശതമാനം മലയാളികൾ ആണ്. കൂടുതൽ ആളുകളും തൊഴിലാളികളും മറ്റുമാണ്. കേരളത്തിന്റെ സാമ്പത്തിക വികസനത്തിൽ ലക്ഷക്കണക്കിനു വരുന്ന ഈ പ്രവാസികൾ നിർണ്ണായകമായ പങ്കാണ് വഹിക്കുന്നത്. എന്നാൽ അവരുടെ പ്രശ്നങ്ങൾ ഗൗരവത്തിലെടുക്കാനോ അത് പരിഹരിക്കാനോ നാളിതുവരെ കേരളത്തിലെ രാഷ്ട്രീയക്കാർ ശ്രദ്ധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭാരതത്തിലെ ഓരോ സംഭവ വികാസങ്ങളും സുസൂക്ഷ്മം വീക്ഷിക്കുന്ന ഇവർക്ക് ശ്രീ നരേന്ദ്രമോദിയുടെ സന്ദർശനം കുറച്ചൊന്നുമല്ല അവരിൽ ആവേശം പകരുന്നത്. അതിനു അവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കുക തന്നെ വേണം.

Narendra-Modi-l-pti4
ഓഗസ്റ്റ്‌ 7 നു വെള്ളിയാഴ്ച ശ്രീ റാം മാധവ് ആണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ യു എ ഇ സന്ദർശനത്തെക്കുറിച്ച് വോളന്റിയെര്സുമായി സംസാരിച്ചത്. ഓഗസ്റ്റ്‌ 16 നു അബുദാബിയില്‍ എത്തുന്ന പ്രധാനമന്ത്രി യു എ ഇ ഭരണാധികാരികളുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷം ഇന്ത്യന്‍ തൊഴിലാളികള്‍ കൂടുതലായി അധിവസിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമെന്നു അറിയാൻ കഴിഞ്ഞു. ഓഗസ്റ്റ് 17 ന് ദുബായിലെ ഭരണാധികാരികളുമായുള്ള ഔദ്യോഗിക ചര്‍ച്ചകൾക്കുശേഷം യു.എ.ഇ യിലുള്ള ഇന്ത്യല്‍ ബിസിനസ്സ് സമൂഹവുമായും കൂടിക്കാഴ്ച സംഘടിപ്പിച്ചിട്ടുണ്ട്. അന്നേദിവസം 7 മണിക്കാണ് ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഇതിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി രാം ബക്‌സാനി (President of the ITL group) ,യൂസഫ് അലി(Managing Director of LULU Group International), ഡോ : ബി ആര്‍ ഷെട്ടി (chairman of NMC Health Care),ഗംഗാരമണി ((businessperson and the founder of Al Fara’a Group), കെ .കുമാര്‍ (convenor of the Indian Community Welfare Committee (ICWC)) ആസാദ് മൂപ്പന്‍ (managing director of Aster DM Healthcare) തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഔദ്യോഗിക സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

പൊതു സമ്മേളനം ദുബായിലെ ദുബായ് ക്രിക്കറ്റ്‌ അസോസിയേഷൻ സ്റ്റേഡിയത്തിൽ വച്ച് ഓഗസ്റ്റ്‌ 17 നു വൈകിട്ട് 7 മണിക്ക് നടത്താനാണ് തീരുമാനം. പ്രസ്തുത സ്റ്റേഡിയത്തിൽ 30000 പേർക്ക് പങ്കെടുക്കാനുള്ള സൌകര്യമുണ്ട്. പൊതു സമ്മേളനത്തിലേക്ക് രെജിസ്ടർ ചെയ്‌താൽ മാത്രമേ പ്രവേശനമുള്ളൂ. രെജിസ്ട്രേഷനായി  www.namoindubai.ae എന്ന ലിങ്ക് ഓഗസ്റ്റ്‌ 8 നു തന്നെ പ്രവർത്തനമാരംഭിച്ചു. ട്വിറ്റെർ ഹാൻഡിൽ @NamoinDubai . അതുകൂടാതെ വോളന്റിയർ രെജിസ്ട്രേഷന് http://goo.gl/forms/QtmRCebdUr എന്ന ലിങ്ക് കൊടുത്തിരുന്നെങ്കിലും രണ്ടു ദിവസം കൊണ്ട് തന്നെ വേണ്ടതിലധികം ആളുകൾ എത്തിയതിനാൽ പിന്നെ വന്നവർക്കൊക്കെ നിരാശരാകേണ്ടിവന്നു. എന്നാൽ പൊതുസമ്മേളനത്തിന്റെ രെജിസ്ട്രേഷൻ ഇപ്പോഴും പ്രവർത്തിക്കുന്നു.

SR1_5125-_1100

34 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യു എ ഇ സന്ദർശിക്കുന്നത്‌. പ്രവാസി ഭാരതീയർക്ക് മോദിജിയെ വരവേൽക്കാൻ അമിത ഉത്സാഹമാണെന്നുള്ളതിനു പ്രത്യക്ഷമായ തെളിവ് മൂന്നുദിവസത്തിനുള്ളിൽ തന്നെ ഏകദേശം 43,000 പേർ രെജിസ്ടർ ചെയ്തു കഴിഞ്ഞു എന്നുള്ളതാണ്.

മറ്റു അനുഭവങ്ങളിൽ നിന്ന് വ്യത്യസ്തമായി ഞാൻ വ്യക്തിപരമായി ഈ യു എ ഇ പ്രോഗ്രാം നടത്തിപ്പിൽ കാണുന്ന പ്രത്യേകത എന്താണെന്നു ചോദിച്ചാൽ രെജിസ്ട്രേഷൻ ലിങ്ക് പോസ്റ്റ്‌ ചെയ്തപ്പോൾ തന്നെ പല സഹോദരങ്ങൾ ഒരു നമ്പർ അയച്ചു തന്നിട്ട് എനിക്ക് ഒന്ന് രെജിസ്ടർ ചെയ്തു തരൂ എന്ന് പറയുന്ന അനുഭവം. ആദ്യം ഒരു വല്ലായ്മ തോന്നി, ഇനി ഇവർക്കു വേണ്ടി ഞാൻ തന്നെ പോവേണ്ടി വരുമോ എന്ന്. പക്ഷെ പെട്ടെന്ന് എനിക്ക് ബോധ്യമായി ഒരു പക്ഷെ അവർക്കു പരിചയമുണ്ടാവില്ല എന്ന സത്യം. അതിനു ശേഷം മറ്റുള്ളവരുടെ പോസ്റ്റ്‌ കണ്ടപ്പോൾ കാര്യം പൂർണ്ണമായും ബോധ്യമായി. അപ്പോൾ തന്നെ നിസ്വാർഥതയോടെ, കാര്യക്ഷമമായി, അർപ്പണമനോഭാവത്തോടെ രെജിസ്ട്രേഷന് സഹായിക്കാൻ ഒരു വലിയ ഗ്രൂപ്പ്‌ തന്നെ പ്രവർത്തനമാരംഭിച്ചു. പലരും ഒരു ദിവസം മുതൽ ഒരാഴ്ച വരെ അവധിയെടുത്ത് ഊണും ഉറക്കവും ഒക്കെ മാറ്റിവച്ചാണ് രെജിസ്റ്റ്രെഷന്റെ പ്രശ്നം കൊണ്ട് ആർക്കും പ്രോഗ്രാമിൽ പങ്കെടുക്കാൻ പറ്റാതെ വരരുത് എന്നുള്ള ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നത്. മറ്റെങ്ങും കണ്ടിട്ടില്ലാത്ത ഒരനുഭവം തന്നെയാണ്. വിവിധ എമിറേറ്റുകളില്‍ നിന്നുള്ള ഇന്ത്യന്‍ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളും പൊതുസമ്മേളനത്തിന്റെ പ്രത്യേകതയാവും. പ്രവാസികൾ..

 

© 2024 Live Kerala News. All Rights Reserved.