ഗുഹാവത്തി: തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദയുമായി ബന്ധമുള്ള 34 പേരെ അസം പോലീസ് അറസ്റ്റ് ചെയ്തതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അസമില്‍ ചില പുതിയ തീവ്രവാദ ഗ്രൂപ്പുകള്‍ വളര്‍ന്നുവരുന്നുണ്ടെന്നാണ് ഡിജിപി ഭാസ്‌കര്‍ ജ്യോതി മഹന്ത പറയുന്നത്. യുവാക്കളെ മുതലെടുത്ത് തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇക്കൂട്ടര്‍.
സംസ്ഥാനത്ത് വിവിധ തരം മദ്രസ ഗ്രൂപ്പുകളുണ്ട്. ഇതിനിടെ ചില പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കി സാഹചര്യം മുതലെടുക്കുകയാണ്. ഇത്തരം ഗൂഢാലോചനകള്‍ വിജയിക്കാന്‍ അനുവദിക്കില്ല. അസമിന് പുറത്തുനിന്നാണ് ഗൂഢാലോചന നടക്കുന്നത്. ബംഗ്ലാദേശില്‍ നിന്ന് അല്‍ഖ്വയ്ദയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ യുവാക്കളെ നിര്‍ബന്ധിക്കുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.