ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാ​ഗമായ നാലുപേർ ​ഗുജറാത്തിൽ പിടിയിൽ: സംഘത്തിൽ ഒരു യുവതിയും

അഹമ്മദാബാദ്: ​ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാ​ഗമായ നാലുപേർ ​ഗുജറാത്തിൽ പിടിയിലായി. തീരദേശ പട്ടണമായ പോർബന്തറിൽ നിന്നാണ് ഒരു സ്ത്രീയെയും മൂന്നു പുരുഷന്മാരെയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. വിദേശ പൗരനായ ഒരാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ റെയ്‌ഡ്‌ നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നാല് പ്രതികളും ഐഎസ് ഭീകരസംഘത്തിന്റെ ഭാഗമാണെന്ന് എടിഎസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി പരസ്‌പരം ബന്ധം പുലർത്തിയിരുന്ന ഇവർ രാജ്യം വിട്ട് ഐഎസിൽ ചേരാൻ പദ്ധതിയിട്ടിരുന്നു. എടിഎസ് ഇവരെ തിരിച്ചറിയുകയും നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്‌തു വരികയുമായിരുന്നു.

© 2025 Live Kerala News. All Rights Reserved.