എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുക ഇനി അത്ര എളുപ്പമായിരിക്കില്ല; പുതിയ നിയമവുമായി എസ്ബിഐ

ഡൽഹി: എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് പുതിയ നിയമവുമായി എസ്ബിഐ.പുതിയ തീരുമാനം പ്രകാരം എസ്ബിഐ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഒരു ഒടിപി കൂടി നൽകേണ്ടി വരും. പതിവ് പോലെ എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. ഈ പ്രക്രിയയിൽ പറയത്തക്ക മാറ്റങ്ങളില്ല. പക്ഷേ പണം വരുന്നതിന് മുൻപ് മൊബൈലിൽ ഒരു ഒടിപി വരും. ഈ ഒടിപി എടിഎം മെഷീനിൽ നൽകിയാൽ മാത്രമേ പണം വരികയുള്ളു.അതേസമയം, പുതിയ മാറ്റം വരുന്നതോടെ ഓൺലൈൻ പണത്തട്ടിപ്പ് ഉപഭോക്താക്കൾക്ക് അറിയാൻ സാധിക്കുമെന്നും അവരുടെ അനുവാദമില്ലാതെ പണം നഷ്ടപ്പെടില്ലെന്നും ബാങ്ക് പറയുന്നത്.

© 2024 Live Kerala News. All Rights Reserved.