എസ്ബിഐക്ക് നാളെ കൂടുതല്‍ കൗണ്ടര്‍;പഴയ നോട്ടുകള്‍ മാറാന്‍ പ്രത്യേക ഫോം; സ്വകാര്യ ബാങ്കുകളുടെ എടിഎമ്മുകള്‍ മൂന്ന് ദിവസത്തേക്കില്ല

തിരുവനന്തപുരം: 1000, 500 നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ നാളെ ബാങ്കുകളില്‍ കൂടുതല്‍ താല്‍ക്കാലിക കൗണ്ടര്‍ ആരംഭിക്കാന്‍ എസ്ബിഐ തീരുമാനിച്ചു.പ്രധാന ശാഖകളിലെല്ലാം കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും. ഈ നടപടി ഒരു ദിവസത്തെ അവധിക്കു ശേഷം ബാങ്കുകള്‍ തുറക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കാന്‍ വേണ്ടി.പഴയ നോട്ടുകള്‍ മാറാന്‍ പ്രത്യേക ഫോം പൂരിപ്പിച്ചശേഷം ആധാര്‍, ഇലക്ഷന്‍ ഐഡി, പാന്‍കാര്‍ഡ് പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, തൊഴിലുറപ്പു കാര്‍ഡ് എന്നിവയും സ്വീകരിക്കും. അതേസമയം, മൂന്നുദിവസം എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന് ചില സ്വകാര്യ ബാങ്കുകള്‍ വിവിധ ബ്രാഞ്ചുകള്‍ക്ക് നിര്‍ദേശം നല്‍കി. ക്യാഷ് ഡിപ്പോസിറ്റ് മെഷിനുകളുടെ പ്രവര്‍ത്തനവും നിയന്ത്രിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ബാങ്കുകള്‍ വഴി നേരിട്ട് ഇടപാട് നടത്താനാണ് നിര്‍ദേശം. പഴയ 1000, 500 നോട്ടുകള്‍ മാറ്റിയെടുക്കാന്‍ പ്രത്യേക ഫോം പൂരിപ്പിച്ചു ആധാര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, തൊഴിലുറപ്പു കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒന്നുമായി ബാങ്കുകള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളെ സമീപിക്കണം. ഒരു ദിവസം ഒരാള്‍ക്ക് 4000 രൂപ വരെ മാറ്റിയെടുക്കാം. അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനു യാതൊരു നിയന്ത്രണവും ഇല്ല.

© 2023 Live Kerala News. All Rights Reserved.