മിനിമം ബാലന്‍സില്ലാത്ത അക്കൗണ്ടുകളില്‍ നിന്നും ബാങ്കുകള്‍ ഈടാക്കിയത് 5,000 കോടി രൂപ

ന്യൂഡല്‍ഹി: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഇടപാടുകാരില്‍ നിന്ന് ബാങ്കുകള്‍ പിഴ ഈടാക്കിയത് 5,000 കോടി രൂപ. 21 പൊതുമേഖലാ ബാങ്കുകളും മൂന്നു സ്വകാര്യമേഖലാ ബാങ്കുകളും 2017-18 കാലയളവില്‍ ഈടാക്കിയ കണക്കുകളാണിത്.

ആകെ തുകയില്‍ (4,989.55 കോടി) പകുതിയും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയാണ് ഈടാക്കിയത്. 2017-18ല്‍ 6,547 കോടി രൂപയായിരുന്നു ബാങ്കിന് നഷ്ടം. ഇതോടെ മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക് മുമ്ബുണ്ടായിരുന്ന നിരക്കില്‍ പിഴയിടാന്‍ ബാങ്ക് തീരുമാനിക്കുകയായിരുന്നു.

പിഴ ഈടാക്കിയതില്‍ എച്ച്‌ഡിഎഫ്‌സി, ആക്‌സിസ് ബാങ്കുകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഉപഭോക്താക്കളില്‍ നിന്ന് എച്ച്‌ഡിഎഫ്‌സി ഈടാക്കിയത് 590.84 കോടി രൂപ. 530.12 കോടി ആക്‌സിസ് ബാങ്കും 317.6 കോടി ഐസിഐസിഐ ബാങ്കും ഈടാക്കി.