ഗവർണറും സർക്കാരും തമ്മിലുള്ള പോരാട്ടം അനുദിനം രൂക്ഷമാകുന്നതിനിടെ ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള രണ്ട് ബില്ലുകൾ ഇന്നും നാളെയുമായി നിയമസഭയിൽ അവതരിപ്പിക്കും.

ഗവർണറും സർക്കാരും തമ്മിലുള്ള പോരാട്ടം അനുദിനം രൂക്ഷമാകുന്നതിനിടെ ഗവർണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള രണ്ട് ബില്ലുകൾ ഇന്നും നാളെയുമായി നിയമസഭയിൽ അവതരിപ്പിക്കും.

സിപിഎം സിപിഐ ധാരണ അടിസ്ഥാനത്തിൽ ലോകായുക്ത ഭേദഗതി ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ വൈസ് ചാൻസിലർ നിയമനത്തിൽ ഗവർണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ഭേദഗതിബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും

മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധി വരുന്ന സാഹചര്യം രൂപപ്പെട്ടാൽ ഇനി മുതൽ ഗവർണർ അല്ല അപ്പലറ്റ് അതോറിറ്റി, പകരം നിയമസഭയ്ക്ക് ആയിരിക്കും അപ്പലറ്റ് അതോറിറ്റി. അതുപോലെ മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രിയും എംഎൽഎമാരുടെ കാര്യത്തിൽ സ്പീക്കറും ആയിരിക്കും ഇനി മുതൽ അപ്പലറ്റ് അതോറിറ്റി

ലോകായുക്ത ഭേദഗതി സംബന്ധിച്ച രാഷ്ട്രീയ ചർച്ചയിലൂടെ രൂപപ്പെട്ട ധാരണയുടെ നിയമവശം പരിശോധിക്കാൻ നിയമ വകുപ്പിനെ ചുമതലപ്പെടുത്തി. അപ്പലറ്റ് അതോറിറ്റി ഉന്നതസമിതി രൂപീകരിക്കണമെന്നായിരുന്നു സിപിഐയുടെ നിർദ്ദേശം. എന്നാൽ ഈ സമിതിയുടെ നിയമപരമായ നിലനിൽപ്പ് വിദഗ്ധർ സംശയം പ്രകടിപ്പിച്ചതോടെയാണ് പുതിയ ധാരണ രൂപപ്പെട്ടത്.

വി സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം ഇപ്പോഴുള്ള മൂന്നിൽ നിന്ന് അഞ്ചാക്കി ഉയർത്താനാണ് നാളെ സഭയിലെത്തുന്ന ബില്ലുകളിൽ പ്രധാന ഭേദഗതി. പുതുതായി വരുന്ന രണ്ട് അംഗങ്ങൾ സർക്കാർ നോമിനികളാണ്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനാണ് സർച്ച് കമ്മിറ്റി കൺവീനർ. കമ്മിറ്റിയിൽ ഭൂരിഭാഗം അംഗങ്ങളും നിർദ്ദേശിക്കുന്ന പാനലിൽ നിന്നാണ് വി സിയെ നിയമിക്കേണ്ടത്. ഭേദഗതി നടപ്പായാൽ ഗവർണർ ഇടഞ്ഞാലും സർക്കാറിന് ഇഷ്ടക്കാരെ വിസി ആക്കാൻ സാധിക്കും. കൂടാതെ വിസിയുടെ പ്രായപരിധി 60ൽ നിന്ന് 65 ആക്കി ഉയർത്തുന്നതാണ് മറ്റൊരു ഭേദഗതി. ഗവർണർ ആരിഫ് മുഹമ്മദ് വിമർശനത്തിന് ഇരയായ കണ്ണൂർ വിസിയുടെ നിയമനം ക്രമപ്പെടുത്താൻ ആണ് ഈ മാറ്റം.

© 2024 Live Kerala News. All Rights Reserved.