കാരുണ്യം പദ്ധതി ഉദ്ഘാടനം: ഗവർണർ ഇന്ന് ഇടുക്കിയിൽ, ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് സിപിഎം

ഇടുക്കി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഇടുക്കിയിൽ. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന് വേണ്ടിയാണ് അദ്ദേഹം ഇടുക്കിയിൽ എത്തിയത്. അതേസമയം അദ്ദേഹത്തിന്റെ വരവിന്റെ പശ്ചാത്തലത്തിൽ സിപിഎം ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

തൊടുപുഴയിലാണ് പരിപാടി. ഉദ്ഘാടനത്തിനായി ഗവർണർ എത്തുമെന്ന് ഉറപ്പായതോടെ സിപിഎം ജില്ലയിൽ ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു. ഭൂമി- പതിവ് നിയമ ഭേദഗതിയിൽ ഒപ്പുവച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർക്കെതിരായ പ്രതിഷേധം എന്ന നിലയിലാണ് ഹർത്താൽ എന്നാണ് സിപിഎം പറയുന്നത്.

എന്നാൽ സർക്കാർ- ഗവർണർ പോരിന്റെ ബാക്കിയാണ് ഇന്ന് ജില്ലയിൽ നടക്കുന്ന ഹർത്താൽ. ഇതേ തുടർന്ന് പരിപാടിയ്ക്ക് എത്തുമെന്ന് ഗവർണർ നിലപാട് എടുക്കുകയായിരുന്നു. ഹർത്താൽ ആണെങ്കിലും പരിപാടിയിൽ നിന്നും പിന്നോട്ട് ഇല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നിലപാട് എടുത്തിരുന്നു.

ഇതേ തുടർന്നാണ് ആരിഫ് മുഹമ്മദ് ഖാൻ വരവ് ഉറപ്പിച്ചത്. കാൽനടയായി പരിപാടിയ്ക്ക് എത്തുന്ന പ്രവർത്തകരെ തടയരുതെന്നും സമിതി ജില്ലാ അദ്ധ്യക്ഷൻ സണ്ണി പൈമ്പള്ളിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.