ബിജെപിയുടെ മിഷൻ സൗത്ത് പദ്ധതിയുടെ ഭാഗം; ജൂനിയര്‍ എൻടിആറുമായി അമിത്ഷായുടെ കൂടിക്കാഴ്ച

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരം ജൂനിയര്‍ എൻടിആറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. നിലവിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ മുനുഗോഡിൽ പ്രചാരണം നടത്താനായി അമിത് ഷാ ഹൈദരാബാദിൽ എത്തിയിട്ടുണ്ട്.

ബിജെപി നടത്തുന്ന മിഷൻ സൗത്ത് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ച എന്നാണ് ബിജെപിയുടെ നേതാക്കൾ വിശദീകരിക്കുന്നത്. ഇന്ന് വൈകിട്ട് നടന്ന തെരഞ്ഞെടുപ്പ് റാലിയെ അമിത് ഷാ അഭിസംബോധന ചെയ്തു സംസാരിച്ച പിന്നാലെ നടക്കുന്ന അത്താഴവിരുന്നിലേക്ക് തെലങ്കാനയിലെ പ്രമുഖ വ്യക്തിതത്വങ്ങളെ ബിജെപി ക്ഷണിച്ചിട്ടുണ്ട് .

ഇതിലാണ് ജനപ്രിയ നടനായ ജൂനിയര്‍ എൻടിആറും ഉണ്ടെന്ന സൂചന പുറത്തുവന്നത്. ഈ കാര്യം ബിജെപി തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി ഗുജ്ജുല പ്രേമേന്ദർ റെഡ്ഡി സ്ഥിരീകരിച്ചിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.