ത്രിപുരയിൽ സർക്കാർ രൂപീകരണ ചർച്ച; അമിത് ഷാ ഇന്ന് ഗുവഹത്തിയിൽ

ത്രിപുരയിലെ സർക്കാർ രൂപീകരണം സംബന്ധിച്ച് അന്തിമ ചർച്ചകൾ ഇന്ന് ഗുവഹത്തിയിൽ നടക്കും. ചർച്ചകൾക്കായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഗുവഹത്തിയിൽ എത്തും. മുഖ്യമന്ത്രിയായി മണിക് സഹ തന്നെ തുടരാൻ കഴിഞ്ഞ ദിവസം വൈകീട്ട് ഡൽഹിയിൽ നടന്ന ചർച്ചകളിൽ ധാരണ ആയി എന്നാണ് സൂചന. എന്നാൽ കേന്ദ്രമന്ത്രി പ്രതിമ ഭൗമികിനുള്ള സ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ആയിട്ടില്ല.

ബിപ്ലബ് കുമാർ ദേബ് അടക്കമുള്ള ഒരു വിഭാഗം നേതാക്കൾ പ്രതിമ ഭൗമിക്കിനെ പിന്തുണച്ചു രംഗത്തുണ്ട്. സംസ്ഥാന പാർട്ടിയിലെ ആഭ്യന്തരപ്രശ്നങ്ങൾ ഒഴിവാക്കി കൊണ്ടുള്ള സമവായ നീക്കത്തിനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം.

അതേസമയം വോട്ടെണ്ണലിനു പിന്നാലെ സംസ്ഥാനത്തുണ്ടായ വ്യാപക അക്രമസംഭവങ്ങളിൽ സിപിഐ എം സംസ്ഥാനസെക്രട്ടറി ജിതേന്ദ്ര ചൗദരി പൊലീസിന് കത്ത് നൽകി. 600 ഓളം വീടുകൾ ആക്രമിക്കപ്പെട്ടതായും, 1000 ത്തോളം പേർക്ക് പരുക്ക് ഏറ്റ തായും സിപിഐഎം ആരോപിച്ചു. അക്രമങ്ങളുടെ മുഴുവൻ പട്ടികയും കത്തിനൊപ്പം കൈമാറിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.