സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി ! നാഷണല്‍ ഹെറാള്‍ഡിന്റെ 12 ഓഫീസുകളില്‍ ഇഡി റെയ്ഡ് നടത്തിയത് രേഖകള്‍ ശേഖരിക്കാന്‍. ഇഡി റെയ്ഡ് നിര്‍ണായകം ! സോണിയയും രാഹുലും പറഞ്ഞതില്‍ പിഴവുണ്ടെങ്കില്‍ ഇഡി നിലപാട് കടുക്കും.

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി നീക്കം. അടുത്തയാഴ്ചയോടെ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. അതിന്റെ മുന്നോടിയായി നാഷണല്‍ ഹെറാള്‍ഡിന്റെ വിവിധ ഓഫീസുകളില്‍ ഇ ഡി പരിശോധന നടത്തി.

ഡല്‍ഹിയില്‍ 12 ഇടങ്ങളിലായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ പരിശോധന നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരില്‍ നിന്നും മൊഴിയെടുത്തതിന് പിന്നാലെ നടത്തിയ പരിശോധന കോണ്‍ഗ്രസിന് നിര്‍ണായകമാണ്.

നാഷണല്‍ ഹെറാള്‍ഡ് ഹൗസിന്റെ നാലാം നിലയിലെ ഓഫീസില്‍ രാവിലെ പത്ത് മുതലാണ് പരിശോധന ആരംഭിച്ചത്. കൂടുതല്‍ രേഖകള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഈ രേഖകളും സോണിയയും രാഹുലും നല്‍കിയ മൊഴികളും പരിശോധിച്ച ശേഷമാകും ഇഡിയുടെ തുടര്‍ നടപടി.

നേരത്തെ രാഹുല്‍ ഗാന്ധിയെ 55 മണിക്കൂറിലേറെയും സോണിയാഗാന്ധിയെ മൂന്നു ദിവസങ്ങളിലായി 12 മണിക്കൂറും ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്.

ഇരുവരും നല്‍കിയ ഉത്തരങ്ങള്‍ ഇഡിയെ തൃപ്തിപ്പെടുത്തിയിട്ടില്ലെന്ന് തന്നെയാണ് പുറത്തുവരുന്ന വിവരം.3Sharesfacebook sharing button 2

© 2024 Live Kerala News. All Rights Reserved.