നിയമസഭ കയ്യാങ്കളിക്കേസ്: മന്ത്രി ശിവന്‍കുട്ടി അടക്കം മുഴുവന്‍ പ്രതികളും നേരിട്ട് ഹാജരാകണമെന്ന് കോടതി

നിയമസഭാ കയ്യാങ്കളി കേസില്‍ മന്ത്രി ശിവന്‍കുട്ടി അടക്കം മുഴുവന്‍ പ്രതികളും സെപ്റ്റംബര്‍ 14 ന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം സി ജെ എം കോടതിയുടെ നിര്‍ദ്ദേശം.

ശിവന്‍ കുട്ടിക്ക് പുറമേ മുന്‍ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍,കെ.അജിത്,കെ.കുഞ്ഞിമുഹമ്മദ്,സി.കെ സദാശിവന്‍
അടക്കമുള്ളവര്‍ നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിലുണ്ട്. ഹാജരാകാനുള്ള അവസാന അവസരമാണെന്നും കോടതി പ്രതികള്‍ക്ക് മുന്നറിയിപ്പുനല്‍കി.

2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ അന്നത്തെ എല്‍ഡിഎഫ് എംഎല്‍എമാര്‍ വ്യാപകമായി നിയമ സഭ അടിച്ചു നശിപ്പിച്ചിരുന്നു. കമ്പ്യൂട്ടറും മൈക്കും ചെയറുമടക്കം ലക്ഷങ്ങളുടെ നഷ്ടം വരുത്തിയതായിയാണ് കണക്ക്.

© 2025 Live Kerala News. All Rights Reserved.