തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്കുള്ള എസ്എഫ്ഐയുടെ കടന്നുകയറ്റം അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസില്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. മാധ്യമ സ്ഥാപനത്തിലേക്ക് അങ്ങനെ കടന്നു കയറിയെങ്കിൽ എസ്എഫ്ഐ നടപടി പരിശോധിക്കപ്പെടണമെന്നും മന്ത്രി പ്രതികരിച്ചു.
മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകളിൽ അനാവശ്യമായി കടന്നുകയറുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും ശരിയല്ല. വസ്തുതയുമായി ബന്ധമില്ലാത്ത വാർത്തകൾ മാധ്യമസ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞ് മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതും ശരിയല്ല.