കാവി വസ്ത്രം ധരിച്ചു മുസ്ലീങ്ങളുടെ ശവകുടീരം തകർത്തു: അറസ്റ്റിലായവരെ കണ്ട് ഞെട്ടി നാട്ടുകാർ

ബിജ്‌നോർ: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ മുസ്ലീങ്ങളുടെ ശവകുടീരം നശിപ്പിച്ച സംഭവത്തിൽ, രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കമൽ, ആദിൽ എന്നീ സഹോദരങ്ങളാണ് അറസ്റ്റിലായത്. കൻവാർ യാത്രയ്‌ക്കിടെ സാമുദായിക സൗഹാർദ്ദം തകർക്കാനായിരുന്നു ഇരുവരുടേയും ശ്രമമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കാവി വസ്ത്രം ധരിച്ചാണ് ഇവർ അക്രമത്തിനെത്തിയത്. ഇതോടെ ഹിന്ദുക്കളാണ് ആക്രമണത്തിന് പിന്നിലെന്നായിരുന്നു വ്യാപക പ്രചാരണം.

എന്നാൽ, സിസിടിവി ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതികളെ കണ്ടെത്തിയത്. കാവിനിറത്തിലുള്ള തലയിൽ കെട്ടുമായാണ് ഇവർ ആക്രമണം നടത്തിയത്. വർഗീയ കലാപമാണ് ഇതിലൂടെ പ്രതികൾ ലക്ഷ്യമിട്ടിരുന്നതെന്നും, സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ജാഗ്രത കർശനമാക്കിയതായും പോലീസ് അറിയിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം.

ഷെർക്കോട്ട് പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ജലാൽ ഷാ മസാർ ആക്രമിക്കുകയും ഇവിടെയുള്ള വസ്തുവകകൾ നശിപ്പിക്കുകയും ചെയ്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഭുരെ ഷാ മസാർ, ഖുതുബ് ഷാ മസാർ എന്നിവിടങ്ങളിലും സമാനമായ സംഭവങ്ങൾ നടന്നതായി പോലീസിന് വിവരം ലഭിച്ചു. സംഭവത്തിൽ അതീവ ജാഗ്രതയിലാണ് പോലീസ്.

© 2024 Live Kerala News. All Rights Reserved.