100 ദിവസം പിന്നിട്ട് യോഗി സർക്കാർ 2.0 : 1,000 അറസ്റ്റുകൾ, കണ്ടുകെട്ടിയത് 190 കോടി മൂല്യമുള്ള ആസ്തി

ലക്നൗ: രണ്ടാം വട്ട യോഗി സർക്കാർ വിജയകരമായി 100 ദിവസം പിന്നിടുന്നു. മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ, ഡബിൾ എൻജിൻ ഗവൺമെന്റ് എന്നറിയപ്പെടുന്ന യോഗി സർക്കാരിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുകയാണ് സോഷ്യൽ മീഡിയ.

ആദ്യം ഭരണം ലഭിച്ചപ്പോൾ, ക്രമസമാധാനം മെച്ചപ്പെടുത്തുക എന്നതായിരുന്നു യോഗി ആദിത്യനാഥ് ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുത്ത വിഷയം. നിരവധി ക്രിമിനലുകളെ എൻകൗണ്ടറുകളിൽ കൊന്നുതള്ളിയും വസ്തുവകകൾ കണ്ടുകെട്ടിയും യോഗി സർക്കാർ ഒതുക്കി.

ഈ ഭരണകാലയളവിൽ, ഏതാണ്ട് 1,000 കുറ്റവാളികളെ സർക്കാർ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറ്റവാളികളുടെ കണ്ടുകെട്ടിയ സ്വത്തുവകകൾ മാത്രം ഏകദേശം 190 കോടി രൂപ മൂല്യമുള്ളവയാണ്. അഞ്ച് കൊടും കുറ്റവാളികളെ ഈ കാലയളവിൽ പോലീസ് വെടിവെച്ചു കൊന്നിട്ടുമുണ്ട്.

© 2024 Live Kerala News. All Rights Reserved.