ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന എ കെ ആന്റണിയുടെ മകൻ അജിത് പോള്‍ ആന്റണി രാഷ്ട്രീയത്തിലേക്ക്. രാഹുൽ പ്രിയങ്ക ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റായി ചുമതലയേറ്റാണ് അജിത് പോള്‍ ആന്റണിയുടെ രംഗപ്രവേശം. സംഘടനയുടെ ദക്ഷിണേന്ത്യയുടെ ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്ന് രാഹുൽ പ്രിയങ്ക ഗാന്ധി സേന നേതാവ്
ജഗദീഷ് ശർമ്മ ട്വീറ്റ് ചെയ്തു.
ദീർഘനാളത്തെ ദേശീയ രാഷ്ട്രീയ പ്രവർത്തനം മതിയാക്കി എകെ ആന്റണി കേരളത്തിലേക്ക് തിരിച്ചുവന്നതിന് പിന്നാലെയാണ് അജിത് പോൾ ആന്റണിയുടെ രാഷ്ട്രീയപ്രവേശനമെന്നതും ശ്രദ്ധേയമാണ്. ഇനിയുളള രാഷ്ട്രീയ പ്രവർത്തനം കേരളത്തിലായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രാജ്യസഭാംഗമായി പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചിട്ടുള്ള എ കെ ആന്റണിയുടെ കാലാവധി 2022 ഏപ്രില്‍ രണ്ടിന് അവസാനിച്ചിരുന്നു. പിന്നാലെയാണ് ഡല്‍ഹി വിടുന്നതായി പ്രഖ്യാപിച്ചത്. നിലവില്‍ എഐസിസി അച്ചടക്ക സമിതിയുടെ അധ്യക്ഷന്‍ കൂടിയാണ് എകെ ആന്റണി.