കാസർകോട്ടെ ലീഗ് നേതാവിന്റെ മകനെ 60 ലക്ഷം രൂപ വില വരുന്നു സ്വർണവുമായി മംഗളൂരു കസ്റ്റംസ് പിടികൂടി.അമിതമായി മലദ്വാരത്തിൽ തിരുകിക്കയറ്റിയ സ്വർണ്ണ ഗോളങ്ങൾ യുവാവിൻ്റെ നടത്തത്തിൽ അപാകത കണ്ടതോടെയാണ് കസ്റ്റംസിന് സംശയമുണ്ടായത്.

കാസർകോട്ടെ മുസ്‌ലീഗ് നേതാവിന്റെ മകനെ 60,24,340 രൂപ വില വരുന്നു സ്വർണവുമായി മംഗളൂരു കസ്റ്റംസ് പിടികൂടി; സ്വർണം ഗോളങ്ങളാക്കി മലദ്വാരത്തിൽ തിരുകി കയറ്റി ഒളിപ്പിച്ച്‌ കടത്താനുള്ള ശ്രമം വിഫലമായി.

മംഗളുരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1 കിലോ 116 ഗ്രാം സ്വർണവുമായി കാസർകോട് സ്വദേശിയെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. ബോവിക്കാനം മുളിയാർ പൊവ്വൽ സ്വദേശി അബ്‌ദുൾ സൽമാൻ (27) ആണ്‌ തിങ്കളാഴ്‌ച കസ്റ്റംസിന്റെ പിടിയിലായത്‌. ഇയാളിൽനിന്ന്‌ പിടികൂടിയ സ്വർണത്തിന്‌ 60,24,340 രൂപ വില വരും. രാസവസ്‌തുക്കൾ ചേർത്ത്‌ പേസ്റ്റ്‌ രൂപത്തിലാക്കിയ സ്വർണം ഗോളങ്ങളാക്കി മലദ്വാരത്തിൽ തിരുകി കയറ്റി ഒളിപ്പിച്ച്‌ കടത്താനുള്ള ശ്രമമായിരുന്നു കസ്റ്റംസ് മുന്നിൽ തകർന്നു വീണത്. ഇതേ രീതിയിൽ സ്വർണ്ണ വേട്ട നടത്താറുണ്ടെങ്കിലും മലദ്വാരത്തിൽ നിന്നും ഏറ്റവും കൂടുതൽ സ്വർണം പിടികൂടിയത് കേസ് ഇതാണന്നാണ് മംഗളൂരു കസ്റ്റംസ് പറയുന്നത്. അമിതമായ തിരുകിക്കയറ്റിയ സ്വർണ്ണ ഗോളങ്ങൾ യുവാവിൻ്റെ ചലനങ്ങളിൽ ഭാവവ്യത്യാസം ഉണ്ടാക്കുകയും ഇത് നടത്തത്തിൽ പ്രതിപാദിക്കുകയും ചെയ്തതോടെയാണ് കസ്റ്റംസിന് സംശയമുണ്ടായത്.

മുസ്‌ലീഗ് ഉദുമ നിയജക മണ്ഡലം ജനറൽ സെക്ടറിയിയും പവ്വൽ ജുമാമസ്ജിദ് പ്രസിഡണ്ടും കാസർകോട് ജില്ല എസ് വൈ എസ് ജോയിൻറ് സെക്രട്ടറി സമസ്ത മഹൽ ഫെഡറേഷൻ ഉദുമ വർക്കിങ് പ്രസിഡണ്ടുമായ എ ബി ഷാഫിയുടെ മകനാണ് അബ്ദുൽ സൽമാൻ. പ്രതിയുടെ ഭാര്യയും മക്കളും ദുബായിൽ താമസിച്ചുവരികയാണ്. നേരത്തെ പാസ്പോർട്ടിൽ ഫോട്ടോ മാറ്റി ആളുകളെ വിദേശത്തേക്ക് കയറ്റി വിടുന്ന മാഫിയ സംഘത്തിലും ഇവർ പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു. സംസ്ഥാന സർക്കാറിനെതിരെ സ്വർണ്ണക്കടത്ത് ആരോപണം ഉന്നയിച്ച് നിയമസഭയിലും പുറത്തും പ്രതിഷേധം ഉയൂരുമ്പോഴാണ് മുസ്ലിം ലീഗിൻറെ സമുന്നതനായ നേതാവിൻ്റെ മകൻ മലദ്വാരത്തിൽ ഗോള രൂപത്തിലാക്കി മാറ്റിയ സ്വർണം കടത്തിയത്തിന്ന് കർണാടകയിലെ കസ്റ്റംസിന്റെ പിടിയിലാകുന്നത് .

© 2024 Live Kerala News. All Rights Reserved.