സീനത്ത് ധരിച്ചിരുന്ന സാനിറ്ററി പാഡിനുള്ളിൽ ഒളിപ്പിച്ചത് ഒന്നരക്കിലോയിലധികം സ്വർണം, മുഹമ്മദ് ഇഖ്ബാൽ കടത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച്

മംഗളൂരു: ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ മംഗളൂരു രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.648 കിലോ 24 കാരറ്റ് സ്വർണവുമായി സ്ത്രീയുൾപെടെ രണ്ടു മലയാളി യാത്രക്കാർ അറസ്റ്റിൽ. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിനി സീനത്ത് ബാനു (45), നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഇഖ്ബാൽ (47) എന്നിവരാണ് പിടിയിലായത്.

സീനത്തിൽ നിന്ന് 86,89,440 രൂപ വിലമതിക്കുന്ന 1.684 കിലോ സ്വർണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കി സാനിറ്ററി പാഡിനുള്ളിൽ വച്ച് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇഖ്ബാലിൽ നിന്ന് 4,97,424 രൂപ വിലമതിക്കുന്ന 964 ഗ്രാം സ്വർണമാണ് പിടികൂടിയത്. സെലോയ്ഡ് ടേപിലും ഗർഭനിരോധന ഉറയിലും പൊതിഞ്ഞ് നാല് ഗോളങ്ങളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കണ്ടെടുത്തത്. കസ്റ്റംസ് സൂപ്രണ്ടുമാരായ കെ.സന്തോഷ് കുമാർ, എം.ലളിതരാജ്, വി.എസ്. അജിത്കുമാർ, പ്രീതി സുമ, ഹരിമോഹൻ, വിരാഗ് ശുക്ല എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റുചെയ്തത്.പിടിയിലായവരെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്.

© 2023 Live Kerala News. All Rights Reserved.