മലപ്പുറം: കരിപ്പൂരിൽ യാത്രക്കാരിൽ നിന്നും സ്വർണ്ണം പിടികൂടി. മൂന്നു കിലോയിലേറെ സ്വർണ്ണമാണ് കസ്റ്റംസ് മൂന്ന് യാത്രക്കാരില്‍ നിന്നായി പിടികൂടിയത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ഒരു കോടി മുപ്പത്തി ആറു ലക്ഷത്തി നാൽപതിനായിരം രൂപ വിലമതിക്കും. 1054 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണം കടത്തി കൊണ്ടുവന്ന മലപ്പുറം സ്വദേശി ജംഷീദ് എട്ടേപ്പാടൻ (32) ആണ് ആദ്യം കസ്റ്റംസിന്റെ പിടിയിലായത്. 4 ക്യാപ്സ്യൂളുകളിൽ ആയാണ് ഇയാൾ സ്വർണ മിശ്രിതം ഒളിപ്പിച്ചിരുന്നത്.
പിന്നാലെ വയനാട് സ്വദേശി ബുഷറയും കുടുങ്ങി. 1077 ഗ്രാം സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ടായിരുന്നു ബുഷാറ വിമാനത്താവളം കടക്കാൻ ശ്രമിച്ചത്. നാല് കുട്ടികളും ഇവരുടെ കൂടെ ഉണ്ടായിരുന്നു. കുട്ടികളെ മറയാക്കി അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും രക്ഷപ്പെടാമെന്നായിരുന്നു ഇവർ കരുതിയത്. ഇതിന് പുറമെ 24 കാരറ്റിൻ്റെ 249 ഗ്രാം ആഭരണങ്ങളും ഇവരിൽ നിന്നും പിടിച്ചെടുത്തു.