മാലിദ്വീപില്‍ യോഗദിന പരിപാടിയില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്ലാമിക മതമൗലികവാദികള്‍

മാലി: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി മാലദ്വീപ് ദേശീയ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച യോഗ അഭ്യാസത്തിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തി ഇസ്ലാമിക മതമൗലികവാദികള്‍. യൂത്ത്, സ്‌പോര്‍ട്‌സ്, കമ്മ്യൂണിറ്റി ശാക്തീകരണ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ നടത്തിയ പരിപാടിയിലേക്കാണ് യോഗ ഷിര്‍ക്കാണെന്നും അനുവദിക്കില്ലെന്നുമടക്കം ബോര്‍ഡുകളും കൊടികളുമായി ആയിരുന്നു ആക്രമണം. രാവിലെ 6:30 ന് യോഗ സെഷന്‍ ആരംഭിച്ചതോടെയാണ് അക്രമികള്‍ കമ്പുകളും കൊടികളുമായി എത്തി ആക്രമണം അഴിച്ചുവിട്ടത്.  

യോഗയില്‍ പങ്കെടുത്തവരോട് ഉടന്‍ തന്നെ സ്‌റ്റേഡിയം ഒഴിയാനും പരിസരം വിട്ടുപോകാനും അക്രമികള്‍  ആവശ്യപ്പെട്ടു. അതേസമയം, അക്രമികള്‍ തങ്ങളെ ഭീഷണിപ്പെടുത്തിയതും ചിലരെ കൈയേറ്റം ചെയ്‌തെന്നും പൊതുജനങ്ങള്‍ ആരോപിച്ചു.

© 2025 Live Kerala News. All Rights Reserved.