ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മാലിദ്വീപിലെ അടിയന്തിരാവസ്ഥയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ഫോണിൽ ചർച്ച ചെയ്തു. മാലിയിൽ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ധ്വംസനവും ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളുമാണ് എന്ന നിലപാടാണ് ഇരുവർക്കും.
മാലി വിഷയത്തിൽ ഇന്ത്യയുമായി ചർച്ചകൾ നടന്നതായി പിടിഐക്ക് നൽകിയ വിശദീകരണത്തിൽ ചൈനീസ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ചൈന-ഇന്ത്യ നയതന്ത്ര ബന്ധത്തിൽ ഇനിയൊരു വിളളലുണ്ടാകരുതെന്നതിനാലാണ് മാലിദ്വീപ് വിഷയം ഇന്ത്യയുമായി ചർച്ച ചെയ്യാൻ കാരണമെന്ന് ചൈന വിശദീകരിച്ചു.
മാലിദ്വീപിന് ചൈനയുമായാണ് ബന്ധം. മാലിദ്വീപിലേക്ക് ചൈനയിൽ നിന്നുളള വിനോദസഞ്ചാരികളെ തത്കാലം അയക്കരുതെന്ന് മന്ത്രി മുഹമ്മദ് സയ്യിദ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇവിടുത്തെ സ്ഥിതി സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി.
ഇതേസമയം, സർക്കാരിനെതിരെ വാർത്ത നൽകിയ ഇന്ത്യക്കാരായ രണ്ടു മാധ്യമ പ്രവർത്തകരെ മാലദ്വീപിൽ അറസ്റ്റുചെയ്തു. ഫ്രഞ്ച് വാർത്താ ഏജൻസി എഎഫ്പിയുടെ ലേഖകരായ മണി ശർമയെയും അതീഷ് രാജ് വി പട്ടേലിനെയുമാണു ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കിയത്. മണി ശർമ അമൃത്‍സറിൽ നിന്നാണ്, അതീഷ് ലണ്ടനിലാണു താമസം.