നൂപുർ ശർമ്മ ലോകത്തോട് മാപ്പ് പറയണം, വധഭീഷണിയുമായി മുജാഹിദ്ദീൻ ഗസ്വത്തുൽ ഹിന്ദ്

ഡൽഹി: പ്രവാചകനെതിരായ വിവാദ പരാമർശം നടത്തിയ നൂപുർ ശർമ്മയ്‌ക്കെതിരെ വധഭീഷണിയുമായി ഭീകര സംഘടന. വിവാദ പ്രസ്താവന പിൻവലിച്ച് നിരുപാധികം പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ, ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കശ്മീരിലെ സജീവ തീവ്രവാദി സംഘടനയായ മുജാഹിദീൻ ഗസ്വത്തുൽ ഹിന്ദ് ഭീഷണിയുമായി രംഗത്ത് വന്നു. ഇതേത്തുടർന്ന്, ഡൽഹി പോലീസ് നൂപുറിന് സുരക്ഷയൊരുക്കി.

‘നൂപുർ ശർമ്മയുടെ പ്രസ്താവന പിൻവലിച്ച് ലോകത്തോട് മാപ്പ് പറയണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു, അല്ലാത്തപക്ഷം പ്രവാചകനെ അപമാനിക്കാൻ ധൈര്യപ്പെടുന്നവരെ ഞങ്ങൾ എന്തും ചെയ്യും. ഇതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും’ മുജാഹിദീൻ ഗസ്വത്തുൽ ഹിന്ദ് പ്രസ്താവനയിൽ വ്യക്തമാക്കി. നൂപുർ ശർമ്മയും ബി.ജെ.പിയും കാപട്യമാണെന്നും അവർ മുസ്ലീം വിരുദ്ധ വികാരത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ഭീകര സംഘടന ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.