ന്യൂദല്‍ഹി:ചൈനയിൽ നിന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ് ഐ) പണം സമാഹരിച്ചതായി റിപ്പോര്‍ട്ട്. ഈ പണം പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ചൈനയിൽ നിന്ന് ഏകദേശം ഒരു കോടിയിലധികം രൂപ പിഎഫ്‌ഐ സമാഹരിച്ചതായി ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കി. സാധാരണ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് പിഎഫ് ഐ പണം സമാഹരിക്കുന്നത്.ഇതിനായി യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ്, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു.
പിഎഫ്‌ഐ അംഗവും ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ) ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എ. റൗഫ് ഷെരീഫിന്‍റെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഒരു കോടിയിലധികം രൂപ എത്തിയതായി വിശദാംശങ്ങൾ വ്യക്തമാക്കുന്നു. റേസ് ഇന്‍റർനാഷണൽ എൽഎൽസി ഒമാനിലെ ജീവനക്കാരനായിരുന്നു റൗഫ്. ഒമാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനീസ് നിയന്ത്രണത്തിലുള്ള കമ്പനിയാണിത്. ചൈനയും ഒമാനും തമ്മിലുള്ള ഫണ്ട് കൈമാറ്റം ഉൾപ്പെടുന്ന വ്യാപാര ബിസിനസ്സിലാണെന്ന് കമ്പനി അവകാശപ്പെടുന്നു.
2019ലും 2020ലും റൗഫ് ഷെരീഫ് രണ്ടുതവണ ചൈന സന്ദർശിച്ചിരുന്നു. ബാംഗ്ലൂർ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന പിഎഫ്‌ഐയുടെ രാഷ്‌ട്രീയ വിഭാഗമായ എസ്ഡിപിഐയുടെ പ്രവർത്തകനായ കലീം പാഷയും ചൈനീസ് നിയന്ത്രണത്തിലുള്ള ജംപ്മങ്കി പ്രമോഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 5 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. 15 പിഎഫ്‌ഐ, ആർഐഎഫ് ബാങ്ക് അക്കൗണ്ടുകളിലായി ഒരു കോടിയിലധികം രൂപ നിക്ഷേപിച്ചതായി അന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തു.
2019 ഡിസംബർ 1 മുതൽ 2020 ജനുവരി 6 വരെ പിഎഫ്ഐയുടെയും റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്) എന്ന പേരിലുള്ള ഒരു സ്ഥാപനത്തിന്റെയും 15 ബാങ്ക് അക്കൗണ്ടുകളിലായി ഒരു കോടിയിലധികം രൂപ നിക്ഷേപിക്കപ്പെട്ടുവെന്നാണ് ആരോപണം. നിക്ഷേപകന്‍റെ പേര് വിവരങ്ങള്‍ രഹസ്യമാക്കി സൂക്ഷിക്കാന്‍ ചെറിയ തുകകളായാണ് സൂക്ഷിച്ചിരുന്നു. നിക്ഷേപ തുക സാധാരണയായി 5000 രൂപയ്‌ക്കും 50,000 രൂപയ്‌ക്കും ഇടയിലായിരുന്നു. അപ്പോള്‍ പാന്‍ കാര്‍ഡ് നല്‍കേണ്ടതില്ല.