കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവിയുമായി ബന്ധപ്പെട്ട് പണ്ഡിതരെയും ഖാസിമാരെയും പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് പോപ്പുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം പ്രൊഫ. പി കോയ. മാസപ്പിറവി കാണുന്നത് തങ്ങന്‍മാരുടെയും മുസ്‌ലിയാര്‍ വേഷധാരികളുടെയും സ്വാധീനമേഖലയാണെന്നും ചടഞ്ഞുകൂടിയിരിക്കുന്ന പുരോഹിതന്മാരാണ് ഖാസിമാര്‍ എന്നും പറയുന്ന പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് കോയ പിന്‍വലിച്ചു. മുതിര്‍ന്ന സംഘടന പ്രവര്‍ത്തകന്‍ പങ്കുവെക്കാനോ പ്രചരിപ്പിക്കാനോ പാടില്ലാത്ത ഒന്നായിരുന്നു ഈ പോസ്‌റ്റെന്നാണ്് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതികരണം.
‘ഖാസിമാരെല്ലാം ഒറ്റ വായില്‍ നിലവിളച്ചാലേ സമുദായത്തിന് പെരുന്നാള്‍ ആഘോഷമുള്ളൂ, മതത്തിന്റെ നന്മകള്‍ പുറത്ത് വരേണ്ടത് പുരോഹിത പരിഷകളുടെ വായില്‍ നിന്നല്ല, അവര്‍ അതിനു വേണ്ടി ശമ്പളം പറ്റുന്നവരാണ്, ചടഞ്ഞുകൂടിയിരിക്കുന്ന പുരോഹിതന്മാരാണ് ഖാസിമാര്‍, ഇവറ്റകളില്‍ അധികവും പാറ്റക്കോയ, ആറ്റകോയ, നാറ്റകോയ, ഇമ്പിച്ചി, തുംബിച്ചി,അത്തള, പിത്തള, തവളാച്ചി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നവരാണ്. ഒരു പണിക്കും പോകാതെ നൂലുകളില്‍ ഊതിയും കെട്ടുമുറുക്കിയും മുട്ടയില്‍ മാരണം ചെയ്തും ജീവിക്കുന്ന ഇവര്‍ക്ക് ഇതും ചൂഷണമാണ്’ എന്ന് പോസ്റ്റില്‍ പറയുന്നു.