ജയ്പൂർ: രാജസ്ഥാനിലെ നാഗൗറിൽ ഈദ് ആഘോഷങ്ങൾക്കിടെ രണ്ട് മുസ്ലീം വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ മാസം രാമനവമി മുതൽ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പ്രദേശത്താണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്.
ഈദ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച തർക്കമാകുകയും ഇത് കല്ലേറിലേക്ക് നയിക്കുകയുമായിരുന്നു. ഇത് പിന്നീട് രണ്ട് കൂട്ടരും തമ്മിലുള്ള സംഘർഷത്തിലെത്തിയെന്നാണ് റിപ്പോർട്ട്.
ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി സാമാധാനം പുനഃസ്ഥാപിച്ചു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് വലിയ സംഘർഷം ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ജോധ്പൂരിൽ ഉച്ചഭാഷിണി നീക്കവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതിന് പിന്നാലെയാണ് ഈദ് ആഘോഷത്തിന്റെ പേരിൽ 150 കിലോ മീറ്റർ അകലെയുള്ള നാഗൗറിലും ഏറ്റുമുട്ടലുണ്ടായത്.