വ്രതശുദ്ധിയുടെ പുണ്യവുമായി വിശ്വാസികള്‍ക്ക് നാളെ ചെറിയ പെരുന്നാള്‍; മാസപ്പിറവി കണ്ടതായി സ്ഥിരീകരണമില്ലെന്ന് മതപണ്ഡിതര്‍

തിരുവനന്തപുരം: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് പാളയം ഇമാം പിപി സബഹൈദ് മൗലവി അറിയിച്ചു. പാണക്കാട് തങ്ങളും കോഴിക്കോട് വലിയ ഖാസിയും സ്ഥിരീകരിച്ചു. കേരളത്തില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് മതപണ്ഡിതര്‍ പറഞ്ഞു. വ്രതശുദ്ധിയുടെ 30 ദിനങ്ങള്‍ക്ക് വിട നല്‍കിയാണ് നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. റംസാന്‍ 30 പൂര്‍ത്തിയാകുമെന്നും മതനേതാക്കള്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.