കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മസാര്‍ ഇ ഷരീഫ് സിറ്റി മോസ്കിലുണ്ടായ സ്ഫോടനത്തില്‍ 30 പേര് കൊല്ലപ്പെട്ടു. ഷിയാ വിശ്വാസികളെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനം ഉണ്ടായത്. ഇനിയും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആശുപത്രികളില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.
തലസ്ഥാനമായ കാബൂളിലും കുണ്ടുസ് പ്രവിശ്യയിലും ഇന്നലെ സ്ഫോടനങ്ങള്‍ ഉണ്ടായി. കാബൂള്‍ സ്ഫോടനത്തില്‍ രണ്ടു കുട്ടികള്‍ക്കു പരിക്കേറ്റു. കുണ്ടുസില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. എട്ടുപേര്‍ക്കു പരിക്കേറ്റു.