അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ഇ​ന്ത്യ​ക്കാ​ര​ന​ട​ക്കം മൂ​ന്നു വി​ദേ​ശി​ക​ളെ ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ഇ​ന്ത്യ​ക്കാ​ര​ന​ട​ക്കം മൂ​ന്നു വി​ദേ​ശി​ക​ളെ ഭീ​ക​ര​ര്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി. സൊ​ഡെ​ക്സോ എ​ന്ന ഫു​ഡ് ക​ന്പ​നി​യു​ടെ ജീ​വ​ന​ക്കാ​രാ​യ വി​ദേ​ശി​ക​ളെ​യാ​ണു കാ​ബൂ​ളി​ല്‍​നി​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ, മ​ലേ​ഷ്യ, മാ​സി​ഡോ​ണി​യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

മ​രി​ച്ച​വ​രു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ല്‍​നി​ന്നാ​ണ് ഇ​വ​ര്‍ വി​ദേ​ശി​ക​ളാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. പ്രാ​ദേ​ശ​വാ​സി​യാ​യ ഒ​രു ഡ്രൈ​വ​ര്‍​ക്കൊ​പ്പം കാ​റി​ല്‍ സ​ഞ്ച​രി​ക്ക​വെ​യാ​ണ് മു​പ്പ​ത്തൊ​ന്പ​തു​കാ​ര​നാ​യ ഇ​ന്ത്യ​ക്കാ​ര​നെ ഉ​ള്‍​പ്പെ​ടെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ഇ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.