സംസ്ഥാനത്ത് അടുത്ത വർഷം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കഴിയുമോ എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ആശങ്ക അറിയിച്ചു. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനസഭ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട നികുതിവിഹിതം കേന്ദ്രം തരുന്നില്ല. 17000 കോടി രൂപ ഇത്തരത്തില്‍ സംസ്ഥാനത്തിന് ലഭിക്കാനുണ്ട്. അതിനാല്‍ ഇന്ധനവില വര്‍ധനയെ തുടര്‍ന്ന് ലഭിക്കുന്ന വരുമാനം ഒഴിവാക്കാന്‍ സാധിക്കുകയില്ല. കേന്ദ്രം വില കൂട്ടിയിട്ട് സംസ്ഥാനം കുറയ്ക്കണമെന്നാണ് പറയുന്നതെന്നും ബാലഗോപാല്‍ വിമര്‍ശിച്ചു.